മണി മൂന്നാറിലെത്തി മാപ്പുപറയാതെ സമരം അവസാനിപ്പിക്കില്ല -ഗോമതി
text_fieldsമൂന്നാർ: വൈദ്യുതി മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പുപറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ. മണി സി.പി.എമ്മിന് വലിയ നാണക്കേടാണ്. മൈക്ക് കിട്ടിയാൽ അദ്ദേഹം എന്തും വിളിച്ച് പറയും. സ്ത്രീകളുടെ വോട്ട് നേടി വിജയിച്ച മണി അവരെ ആക്ഷേപിക്കുകയാണെന്നും ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. രാജിവെക്കില്ലെന്ന മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോമതി.
ഇടുക്കി ജില്ലയിൽ എൻ.ഡി.എ ആഹ്വാനം ചെയ്ത ഹർത്താൽ അനാവശ്യമാണെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട മണി വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടിൽ ഒരു മാറ്റം വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയത്. അതോടെ ആ അധ്യായം അവസാനിച്ചെന്നും മണി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
