Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിക്കുവേണ്ടി...

പാർട്ടിക്കുവേണ്ടി ജീവിച്ചു; കുറ്റമേറ്റതും പാർട്ടിക്കുവേണ്ടി -പീതാംബര​െൻറ ഭാര്യ

text_fields
bookmark_border
പാർട്ടിക്കുവേണ്ടി ജീവിച്ചു; കുറ്റമേറ്റതും പാർട്ടിക്കുവേണ്ടി -പീതാംബര​െൻറ ഭാര്യ
cancel

കാസർകോട്​: ‘ത​​​െൻറ ഭർത്താവ്​ പാർട്ടിക്കു വേണ്ടിയാണ്​ ഇതുവരെ ജീവിച്ചത്​. പാർട്ടിക്കു വേണ്ടി തന്നെയാകും കൊ ലക്കുറ്റം ഏറ്റതും’- പെരിയ കല്യോ​െട്ട രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റി ലായ സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബര​​​െൻറ ഭാര്യ മഞ്​​ജുഷ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

ഇന് നേവരെ അദ്ദേഹം പാർട്ടിക്ക്​ വേണ്ടിയാണ്​ ജീവിച്ചത്​. അദ്ദേഹം ഇത്തരത്തിൽ കൊലപാതകം ചെയ്യാനിടയില്ല. കുറ്റം ഏറ്റെ ടുത്തിട്ടുണ്ടെങ്കിൽ അതും പാർട്ടിയെ രക്ഷിക്കാനാവും. പാർട്ടിക്ക്​ ഒരു ബന്ധവും ഇല്ലെന്നു പറയുന്നത്​ ശരിയല്ല. പാർട്ടി അറിയാതെ ഒന്നും ചെയ്യാറില്ല. ഇ​േപ്പാൾ പാർട്ടി ഒന്നും അറിയില്ലെന്ന്​ തള്ളിപ്പറയുന്നത്​ ശരിയല്ല. ഇത്രയും കാലം പാർട്ടിക്കുവേണ്ടി​ പ്രവർത്തിച്ചതും ജീവിച്ചതും മറന്നിട്ടാണോ ഇങ്ങനെയൊക്കെ പറയുന്നത്​ -മഞ്​ജുഷ ചോദിക്കുന്നു. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത ആളാണ്​ ത​​​െൻറ മകനെന്ന്​​ പീതാംബര​​​െൻറ അമ്മ തമ്പായി പറഞ്ഞു. പാർട്ടിയിലെ ആരെയൊക്കെയോ രക്ഷിക്കാൻ വേണ്ടിയാണ്​ അവൻ കുറ്റം സ്വയം ഏറ്റത്​. ഇടതുകൈക്ക്​ സ്​റ്റീൽ ഇട്ടിട്ടുള്ള മകന്​ ആരെയും കൊല്ലാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

ക​േല്യാ​െട്ട യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷ്​, ശരത്​​ലാൽ എന്നിവരെ കൊല​പ്പെടുത്തിയ കേസിൽ പീതാംബരൻ അറസ്​റ്റിലായതിനുശേഷം ചൊവ്വാഴ്​ച രാത്രി കോൺഗ്രസ്​ പ്രവർത്തകർ ഇവരുടെ വീട്​ ആക്രമിച്ചിരുന്നു. വീടിനകത്ത്​ തീയിട്ടും അടിച്ചും വീട്​ പൂർണമായും തകർത്തിട്ടുണ്ട്​. ഇരുപ​ത്തഞ്ചോളം വരുന്ന സംഘം വീട്ടിൽ അതിക്രമിച്ചു കടന്നായിരുന്നു അക്രമം നടത്തിയത്​. സംഭവ സമയത്ത്​ തമ്പായിയും മഞ്​ജുഷയും രണ്ട്​ മക്കളുമാണ്​ വീട്ടിൽ ഉണ്ടായിരുന്നത്​. തങ്ങളെ സംഘം ചവിട്ടി വീഴ്​ത്തിയതായി തമ്പായിയും മഞ്​ജുഷയും പറഞ്ഞു. ഇൗ സമയം പാർട്ടിക്കാ​േരാട്​ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പൊലീസിനോടും സഹായം അഭ്യർഥിച്ചു.എന്നാൽ, അക്രമിസംഘം പോയശേഷമാണ്​ പൊലീസ്​ എത്തിയത്​.

മരണം ഉറപ്പിച്ചാണ്​ കത്തുന്ന വീട്ടിനുള്ളിൽ ഭയന്നു കഴിഞ്ഞത്​. ‘ഞങ്ങളുടെ രണ്ടു പേരെയാണ്​ കൊന്നത്​. രണ്ടുപേരുടെ ജീവൻ ഞങ്ങളുമെടുക്കും’ എന്ന്​ അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും മഞ്​ജുഷ പറഞ്ഞു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന്​ പുറത്തു കടന്നാണ്​ ഇരുവരും ബന്ധു വീട്ടി​െലത്തി അഭയം തേടിയത്​. പീതാംബര​​​െൻറ വീട്ടുവളപ്പിലെ വാഴ, കവുങ്ങ്​, തെങ്ങിൻതൈകൾ എന്നിവയും വെട്ടി നശിപ്പിച്ചിട്ടുണ്ട്​. വീട്ടുമുറ്റത്ത്​ നിർത്തിയിട്ടിരുന്ന കാറും തകർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyouth Congress Workers MurderKasargod MurderPeethamabaran
News Summary - Peethambaran's Wife Against Party-Kerala News
Next Story