Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാം കാർണിവലുമായി...

ഫാം കാർണിവലുമായി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം

text_fields
bookmark_border
പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ കേ​ന്ദ്രം
cancel
camera_alt

പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ കേ​ന്ദ്രം

ചെ​റു​വ​ത്തൂ​ർ: കാ​ർ​ഷി​ക​രം​ഗ​ത്തെ മി​ക​വു​കൊ​ണ്ട് ലോ​ക പ്ര​ശ​സ്തി​യാ​ർ​ജി​ച്ച പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം ഫാം ​കാ​ർ​ണി​വ​ലി​ന് ഒ​രു​ങ്ങി. ക​ർ​ഷ​ക​സ​മൂ​ഹ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ര​ണ്ടാ​മ​ത്തെ ഫാം ​കാ​ർ​ണി​വ​ലാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ വി​ള​ക​ളും വി​ള​ക​ളു​ടെ ബ​യോ​പാ​ർ​ക്കു​ക​ളും ശാ​സ്‌​ത്ര - സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഡെ​മോ​ൺ​സ്‌​ട്രേ​ഷ​നു​ക​ളും വി​വി​ധ മേ​ഖ​ല​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളും വി​ത്ത് - ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന​മേ​ള​യും സൗ​ജ​ന്യ ബ​ഹു​മു​ഖ ചി​കി​ത്സ​യും ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ക്ര​മീ​ക​രി​ച്ച് ഇ​ത്ത​വ​ണ ഫാം​കാ​ർ​ണി​വ​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ​തൈ​ക​ള​ട​ക്കം വി​വി​ധ ന​ടീ​ൽ വ​സ്തു​ക്ക​ൾ, അ​ടു​ക്ക​ള​ത്തോ​ട്ട കി​റ്റ്, വി​വി​ധ ജൈ​വ ഉ​ൽ​പാ​ദ​ന ഉ​പാ​ധി​ക​ൾ, ഫാ​മി​ൽ​നി​ന്ന് അ​പ്പ​പ്പോ​ൾ പ​റി​ച്ചു​ത​രു​ന്ന ഫ്രഷ് ഫ്രം ​ഫാം ചീ​ര, പ​ച്ച​ക്ക​റി – നെ​ൽ വി​ത്തു​ക​ൾ, തെ​ങ്ങ് – നെ​ല്ല് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. സാ​ധാ​ര​ണ ഫെ​സ്റ്റി​ൽ കാ​ണു​ന്ന​തു​പോ​ലെ കെ​ട്ടി​യി​ട്ട സ്റ്റാ​ളി​ൽ ഒ​രു​ക്കു​ന്ന​തി​ന് പ​ക​രം, കൃ​ഷി​യി​ട​ത്തി​ൽ ലൈ​വാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​ഫാം കാ​ർ​ണി​വ​ലി​ന്റെ പ്ര​ത്യേ​ക​ത.

കൃ​ഷി​യും ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന മെ​ഡി​റ്റേ​ഷ​ൻ, യോ​ഗ, പ്ര​കൃ​തി, ചി​കി​ത്സ, ആ​യു​ർ​വേ​ദം, ഹോ​മി​യോ, അ​ലോ​പതി എ​ന്നീ ആ​രോ​ഗ്യ​മേ​ഖ​ല​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന സൗ​ജ​ന്യ ബ​ഹു​മു​ഖ ഹെ​ൽ​ത്ത് കോ​ർ​ണ​റും ഫാം ​കാ​ർ​ണി​വ​ലി​നെ വ്യ​ത്യ​സ്ത​മാ​ക്കും.കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​ക​ര​വും വി​ജ്ഞാ​ന പ്ര​ദ​വു​മാ​യ റോ​സ് ഗാ​ർ​ഡ​ൻ അ​ട​ങ്ങു​ന്ന വി​വി​ധ അ​ല​ങ്കാ​ര ചെ​ടി​ക​ളും ബ​ട്ട​ർ​ഫ്ലൈ ഗാ​ർ​ഡ​നും, പ​ഴ​ഞ്ചൊ​ല്ല് മ​ര​വും നാ​ട​ൻ നെ​ല്ലി​ന​ങ്ങ​ളു​ടെ എ​ക്സി​ബി​ഷ​ൻ- കി​റ്റ് വി​ൽപ​ന​യും പാ​ഡി ആ​ർ​ട്ടും വി​വി​ധ സെ​ൽ​ഫി പോ​യ​ന്റു​ക​ളും താ​റാ​വു​ക​ളും ഊ​ഞ്ഞാ​ലാ​ട്ട​വും ഏ​റു​മാ​ട​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ ​മാ​സം നാ​ലി​ന് ഫാം ​കാ​ർ​ണി​വ​ൽ ക​ല​ക്ട​ർ ​കെ. ഇ​മ്പ​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasargodnewsPeelikode Agricultural Research CenterFarm Carnival
News Summary - Pilikode Agricultural Research Center with Farm Carnival
Next Story