പെഡസ്ട്രിയൽ ഹാൻഡ്വാഷ് മെഷീൻ ഒരുക്കി എട്ടാംക്ലാസ് വിദ്യാർഥി
text_fieldsവടുതല: കൈ തൊടാതെ ഹാൻഡ്വാഷ് ഉപയോഗിക്കാൻ പുതിയ തന്ത്രമൊരുക്കി അബ്ദുൽനാഫിഹ് എന്ന എട്ടാംക്ലാസുകാരൻ. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് തെക്കെ വലിയാറയിൽ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ നിസാറിെൻറ മകനാണ് നാഫിഹ്. പി.വി.സി പൈപ്പുകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
മുക്കാൽ ഇഞ്ചും ഒരിഞ്ചുമുള്ള പൈപ്പുകൾ, ഒരിഞ്ചിെൻറയും രണ്ടിഞ്ചിെൻറയും ടി-കൾ, മുക്കാൽ, ഒരിഞ്ച് എൽബോകൾ, ഒരിഞ്ച് എൻഡ് കാപ്പുകൾ, റെഡ്യൂസർ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചത്. യൂട്യൂബിൽ കാണുന്ന പലതും പരീക്ഷിക്കുക നാഫിഇെൻറ ഹോബിയാണ്. ലോക്ഡൗൺ സമയത്ത് പലതും പരീക്ഷിച്ചു. വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അനീസയാണ് മാതാവ്.
