വൈദ്യുതാഘാതമേറ്റ് മയിൽ ചത്തു
text_fieldsകുമളി ടൗണിൽ ഷോക്കേറ്റ് ചത്ത മയിൽ
കുമളി: ടൗണിലെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ആൺമയിൽ ചത്തു. തേക്കടി കവലയിലെ ബഹുനില കെട്ടിടത്തിനു മുകളിലാണ് ഷോക്കേറ്റ് ചത്ത മയിലിനെ കണ്ടെത്തിയത്. വൈകീട്ട് നാലോടെയായിരുന്നു സംഭവം. തമിഴ്നാട് അതിർത്തി വനം വഴിയാണ് കുമളിയിലും തേക്കടിയിലും മയിലുകൾ എത്തുന്നത്.
വേനൽക്കാലത്ത് പതിവായി കുമളിയിലും തേക്കടിയിലും എത്തുന്ന മയിലുകൾ പിന്നീട് തമിഴ്നാട് ഭാഗത്തേക്കുതന്നെ മടങ്ങിപ്പോവുകയാണ് പതിവ്. കെട്ടിടത്തിന് മുകളിൽ മയിൽ ഷോക്കേറ്റ് വീണത് കണ്ടെത്തിയതോടെ വനപാലകർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കുമളി റേഞ്ചിലെ ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റർ മനോജിന്റെ നേതൃത്വത്തിൽ മയിലിനെ പിന്നീട് കാട്ടിനുള്ളിൽ സംസ്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

