Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയിലിനെ ചത്തനിലയിൽ കണ്ടെത്തി; സംസ്‌കരണം ഔദ്യോഗിക ബഹുമതികളോടെ

text_fields
bookmark_border
peacock death
cancel
camera_alt

 ചത്തനിലയിൽ കണ്ടെത്തിയ മയിൽ

തൊടുപുഴ: നഗരത്തിനു സമീപം മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ആനക്കൂട് സരസ്വതീ സ്‌കൂളിന് സമീപമുള്ള കിഴക്കേതിൽ കെ.ആർ. ശ്രീവത്സ​​​​െൻറ പറമ്പിലാണ് ഒരുവയസ്സോളം പ്രായമുള്ള ആൺമയിലി​​​​െൻറ ജഡം കണ്ടത്. തിങ്കളാഴ്ചയാണ്​ സംഭവം.

വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അറക്കുളം സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ ഇ.ബി. ഷാജുമോ​​​​െൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ജില്ല മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ വി.ആർ. രാജേഷെത്തി പോസ്​റ്റ്​മോർട്ടം നടത്തി.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം ഏറ്റുവാങ്ങി അറക്കുളം സെക്​ഷൻ ഓഫിസിന് സമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മയിലി​​​​െൻറ ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളില്ല.

ആന്തരിക അവയവങ്ങളുടെ പരിശോധനഫലം വന്നതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 27ന് കുഞ്ചിത്തണ്ണി ദേശീയം മൂലക്കടയിലും മയിലിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Peacock Dead in Thodupuzha
Next Story