Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയിലിനെ അക്രമിച്ച്​ നായ്​ക്കൂട്ടം; ഒടുവിൽ രക്ഷകനായി ഷുക്കൂർ എത്തി

text_fields
bookmark_border
മയിലിനെ അക്രമിച്ച്​ നായ്​ക്കൂട്ടം; ഒടുവിൽ രക്ഷകനായി ഷുക്കൂർ എത്തി
cancel

പാലക്കാട്: ഇരച്ചെത്തിയ നായ്​ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പീലികൾ ​കൊഴിഞ്ഞ്​ അവശനിലയിലായ മയിലിനെ രക്ഷപെടുത്തി മുൻ കൗൺസിലർ.

നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽപ്പെട്ട് പരിക്കേറ്റ മയിലിന് സാന്ത്വന പരിചരണം ഇറപ്പാക്കി. പാലക്കാട് വെണ്ണക്കരയിലെ കൃഷിയിടത്തിൽ ചെളിയിൽ പൂണ്ട മയിലിനെയാണ് രക്ഷപ്പെടുത്തി ചികിൽസ ഉറപ്പാക്കിയത്. ആരോഗ്യം വീണ്ടെടുത്ത ആൺ മയിലിനെ വനപാലകർ ഏറ്റെടുത്തു.

ദേഹമാസകലം മുറിവേറ്റ മയിലിന്‍റെ പീലിയെല്ലാം നായ്ക്കൂട്ടം കടിച്ചെടുത്തിരുന്നു. നായ്​ക്കൂട്ടത്തിന്‍റെ ആക്രമണം കണ്ട മുൻ കൗൺസിലർ അബ്​ദുൽ ഷുക്കൂർ നായ്ക്കൂട്ടത്തെ തുരത്തി സ്വന്തം വാഹനത്തിൽ മയിലിനെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവുകൾ ഡോക്ടർമാർ തുന്നിച്ചേർത്തു. മൃഗാശുപത്രിയിലെ മേശപ്പുറത്ത് വിശ്രമിച്ച മയിലിനെ ഒടുവിൽ വനപാലകർക്ക് കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - peacock attacked by stray dogs
Next Story