Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീസ് വാലി...

പീസ് വാലി അന്തേവാസികളുടെ മെട്രോ യാത്ര അവിസ്മരണീയ അനുഭവമായി

text_fields
bookmark_border
Peace valley Kothamangalam kochi metro trip
cancel
camera_alt

കോ​ത​മം​ഗ​ലം പീ​സ് വാ​ലി​ക്ക് കീ​ഴി​ലെ സാ​മൂ​ഹി​ക മാ​ന​സി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ സം​ഘ​ടി​പ്പി​ച്ച മെ​ട്രോ യാ​ത്ര​യി​ൽ ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് പ​ങ്കു​ചേ​ർ​ന്ന​പ്പോ​ൾ

കൊ​ച്ചി: ''ഹാ​യ് എ​ന്തു വ​ല്യേ കെ​ട്ടി​ട​ങ്ങ​ളാ​ല്ലേ.. നോ​ക്ക്, ന​മ്മ​ള് വി​മാ​ന​ത്തി​ലാ​ണോ പോ​ണ​ത്..​സൂ​പ്പ​റാ​ല്ലേ..'' തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന കൂ​ട്ടു​കാ​രി​ക്ക് കൈ​ചൂ​ണ്ടി ചു​റ്റു​മു​ള്ള കാ​ഴ്ച​ക​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത് ഖ​ദീ​ജ നി​ർ​ത്താ​തെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. വി​ഷാ​ദം തെ​ല്ലൊ​ന്ന് ത​ള​ർ​ത്തി​യ മു​ഖ​ത്ത് ന​വോ​ന്മേ​ഷ​ത്തിെൻറ​യും സ​ന്തോ​ഷ​ത്തിെൻറ​യും നി​റ​ചി​രി ആ​വോ​ള​മു​ണ്ട്. മെ​ട്രോ​യു​ടെ ചി​ല്ലു​ജാ​ല​ക​ത്തി​ന്​ പു​റ​ത്തേ​ക്ക് ചി​രി​ച്ചു​കൊ​ണ്ട് ശ​ബ്​​ദ​ങ്ങ​ളാ​ലും കൂ​ട്ടു​കാ​രു​ടെ വ​ർ​ണ​ന​ക​ളാ​ലും പി​ന്നെ അ​ക​ക്ക​ണ്ണി​ൻ നി​റ​വി​നാ​ലും എ​ല്ലാം ക​ണ്ട​റി​ഞ്ഞ് നാ​ലു​വ​യ​സ്സു​കാ​ര​ൻ ടി​പ്പു​വു​ണ്ട്. 27 വ​ർ​ഷ​മാ​യി വീ​ൽ​ചെ​യ​റി​ൽ ജീ​വി​ക്കു​ന്ന ഷൈ​മോ​ളു​ടെ മു​ഖ​വും മു​മ്പ​ത്തേ​ക്കാ​ളേ​റെ പ്ര​സ​ന്നം.

കൈ​കോ​ർ​ത്തു പി​ടി​ച്ചി​രി​ക്കു​ന്ന ഡൗ​ൺ സി​ൻ​ഡ്രോം ബാ​ധി​ത​രാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​ർ അ​സ​ദും അ​ർ​ഷ​ദും ചു​റ്റു​മു​ള്ള വി​സ്മ​യ​ക്കാ​ഴ്ച​ക​ളെ​പ​റ്റി അ​വ​ർ​ക്കു​മാ​ത്രം മ​ന​സ്സി​ലാ​വു​ന്ന ഭാ​ഷ​യി​ൽ പ​ര​സ്പ​രം വ​ർ​ണി​ച്ചു​കൊ​ണ്ടി​രു​ന്നു.

കോ​ത​മം​ഗ​ലം പീ​സ് വാ​ലി​ക്ക് കീ​ഴി​ലെ സാ​മൂ​ഹി​ക മാ​ന​സി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ സം​ഘ​ടി​പ്പി​ച്ച മെ​ട്രോ യാ​ത്ര​യി​ലാ​യി​രു​ന്നു ഈ ​ന​ന​വൂ​റും കാ​ഴ്ച​ക​ൾ. ആ​ലു​വ​യി​ൽ​നി​ന്ന് രാ​വി​ലെ പു​റ​പ്പെ​ട്ട് എം.​ജി റോ​ഡ് മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ അ​വ​സാ​നി​ച്ച യാ​ത്ര​യി​ൽ അ​വ​ർ​ക്കൊ​പ്പം ടൗ​ൺ ഹാ​ൾ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കു​കൂ​ടി ചേ​ർ​ന്ന​തോ​ടെ ആ​ന​ന്ദം ഇ​ര​ട്ടി​യാ​യി. എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം മ​ധു​രം ന​ൽ​കി​യ​പ്പോ​ൾ പ​ല​രു​ടെ​യും ചി​രി ഒ​ന്നു​കൂ​ടി തെ​ളി​ഞ്ഞു.

പാ​ട്ടും ക​ഥ​യു​മാ​യി ഒ​രു​മ​ണി​ക്കൂ​ർ നേ​രം അ​വ​ർ കൊ​ച്ചി​യു​ടെ ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ ക​ൺ​നി​റ​യെ ക​ണ്ടു. അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി കൊ​ച്ചി മെ​ട്രോ​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ​യാ​ത്ര​യാ​ണ് ഒ​രു​ക്കി​യ​ത്. നൂ​റോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പൊ​ങ്ങ​ൻ​ചോ​ട് ആ​ദി​വാ​സി ഊ​രി​ൽ​നി​ന്ന് പീ​സ് വാ​ലി ഏ​റ്റെ​ടു​ത്ത അ​ന്ധ​ബാ​ല​ൻ ടി​പ്പു​വി​നും അ​മ്മ ര​മ​ണി​ക്കും വ​ല്യ​മ്മ ജാ​ന​കി​ക്കു​മെ​ല്ലാം ഇ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി​യി​ൽ പി​താ​വി​െൻറ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ​തി​നു​പി​ന്നാ​ലെ പീ​സ് വാ​ലി​യി​ലെ​ത്തി​യ ഓ​ട്ടി​സം ബാ​ധി​ത​നാ​യ ബി​ലാ​ലും യാ​ത്ര​യേ​റെ ആ​സ്വ​ദി​ച്ചു. ജീ​വി​തം മു​ഴു​വ​ൻ ഒ​രു മു​റി​യി​ൽ ഒ​തു​ങ്ങി​പ്പോ​കു​മാ​യി​രു​ന്ന​വ​ർ​ക്ക് പീ​സ് വാ​ലി ന​ൽ​കു​ന്ന അ​വ​സ​ര​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു.

പീ​സ് വാ​ലി ചെ​യ​ർ​മാ​ൻ പി.​എം. അ​ബൂ​ബ​ക്ക​ർ, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ പ​ള്ളു​രു​ത്തി, മെ​ട്രോ പി.​ആ​ർ.​ഒ സു​മി, ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ദീ​പ്‌ ക​ത്രി, പീ​സ് വാ​ലി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ശം​സു​ദ്ദീ​ൻ, കെ.​എ. ഷ​മീ​ർ, കെ.​എ​ച്ച്. ഹ​മീ​ദ്, ഇ.​എ. ഉ​സ്മാ​ൻ, കെ.​എ​സ്. ഷാ​ജ​ഹാ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഹെ​ന്ന, ക്ലി​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഹേ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:kochi metro 
News Summary - Peace valley Kothamangalam kochi metro trip
Next Story