പി.ഡി.പിക്ക് വർഗീയതയില്ല, മതരാഷ്ട്രവാദമില്ല, വിമർശനമുന്നയിക്കുന്നവർ മറുപടി പറയണം; എം. സ്വരാജ്
text_fieldsനിലമ്പൂർ: പി.ഡി.പിക്ക് വർഗീയതയില്ലെന്ന് നിലമ്പൂർ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്. ആരുടെ വോട്ട് വേണം, വേണ്ട എന്ന കാര്യത്തിൽ നിലപാട് വ്യക്തമക്കിയ ആളാണ് താൻ. പി.ഡി.പിക്ക് മതരാഷ്ട്രവാദമില്ലെന്നും വിമർശനമുന്നയിക്കുന്നവർ തന്നെ അതിന് മറുപടി പറയട്ടെയെന്നും സ്വരാജ് വ്യക്തമാക്കി.
പി.ഡി.പി മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ നിലപാട് സ്വീകരിക്കുന്നവരാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവർ പിന്തുണക്കുന്നതിൽ പുതുമ ഇല്ല. മതരാഷ്ട്രവാദം ഉയർത്തുന്നവരുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാർത്ഥിയെ നോക്കി വോട്ട് ചെയ്യുന്നതായിരുന്നു നേരത്തെ ഉള്ള അവരുടെ നിലപാടെന്നും സ്വരാജ് വ്യക്തമാക്കി. ഏത് നല്ല മനുഷ്യർ പിന്തുണച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പിയെ പ്രശംസിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പി.ഡി.പി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

