സാമ്രാജ്യത്വ ഫാഷിസ്റ്റ് വിരുദ്ധ കാമ്പയിനുമായി പി.ഡി.പി
text_fieldsകൊല്ലം: സാമ്രാജ്യത്വ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന വ്യാപകമായി ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 14 വരെ പി.ഡി.പി കാമ്പയിന്‍ നടത്തുമെന്ന് ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകുന്നേരം മൂന്നിന് മലപ്പുറം എടരിക്കോട്ട് സാമ്രാജ്യത്വ വിരുദ്ധ സമ്മേളനവും സദ്ദാം ഹുസൈന്‍ അനുസ്മരണവും നടത്തും. ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറിന്‍െറ ജന്മദിനമായ ഏപ്രില്‍ 14ന് എറണാകുളത്ത് സാമ്രാജ്യത്വ, ഫാഷിസ്റ്റ് വിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിക്കും. പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ് സംഘടിപ്പിക്കുന്ന സാധു സമൂഹ വിവാഹം ‘മംഗല്യം’ 31ന് ഉച്ചക്ക് രണ്ടിന് മലപ്പുറം നന്നമ്പ്ര വെള്ളിയാംപുറത്ത് നടക്കും.
നോട്ട് പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ വ്യാഴാഴ്ച ഇടതുമുന്നണി നടത്തുന്ന മനുഷ്യച്ചങ്ങലക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, കേന്ദ്രകമ്മിറ്റി അംഗം കൊട്ടാരക്കര സാബു, കണ്ണനല്ലൂര്‍ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
