Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി.എം ഫൗണ്ടേഷൻ...

പി.സി.എം ഫൗണ്ടേഷൻ പുരസ്കാരം നൽകി

text_fields
bookmark_border
mamu haji irikkur pcm foundation
cancel
camera_alt??.??. ???? ???? ???????? ????????? ??.??.???. ???? ????? ???????? ???? ??????? ??.??. ??? ???????? ???????????????

കണ്ണൂർ: ഇരിക്കൂറിലെ പി.സി. മാമുഹാജിയുടെ സ്മരണാർഥം പി.സി.എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം അറബി മലയ ാളം ഭാഷാ നിഘണ്ടുവി​​െൻറ രചയിതാവ് കെ.പി.എഫ്. ഖാന് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ സമ്മാനിച്ചു. അറബി ഭാഷയെ സ്നേഹിക്കുന്ന മലയാളിക്ക് കഴിഞ്ഞ അമ്പത് വർഷത്തെ കഠിന പ്രയത്നത്തി​​െൻറ ഫലമായി ലഭിച്ച അമൂല്യ നിധിയാണ് കെ.പി.എഫ്​. ഖാൻ രചിച്ച അറബി-മലയാളം ശബ്​ദതാരാവലിയെന്ന് വി.കെ. ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു.

25,000 രൂപയും പ്രശസ്​തി പത്രവുമടങ്ങുന്നതാണ്​ അവാർഡ്​. ഫൗണ്ടേഷൻ ചെർമാൻ കെ. അബ്​ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ധർമ പാത എന്ന പുസ്തകത്തി​​െൻറ പ്രകാശനം അനസ് മൗലവി, ജമാഅത്തെ ജില്ല വൈസ് പ്രസിഡൻറ്​ കെ.എം. മഖ്ബൂലിന് നൽകി പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി മേഖലാ നാസിം യു.പി. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.

പൗരത്വ ഭേദഗതിയും മതേതര ഇന്ത്യയുടെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും നടന്നു. ഇസ്​ലാമിക്​ പബ്ലിഷിങ്​ ഹൗസ്​ ചീഫ് എഡിറ്റർ വി.എ. കബീർ, സി.കെ. മുനവ്വിർ, കെ. ഹസീന, എൻ.എം. ബഷീർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.പി. ഹാരിസ് സ്വാഗതവും ഡോ. എൻ. മിസ്ഹബ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsirikkurkannur newsmalayalam newspc mamu hajipcm foundation
News Summary - pcm foundation award
Next Story