Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടനയെ പിൻവാതിലിലൂടെ...

ഭരണഘടനയെ പിൻവാതിലിലൂടെ തിരുത്തി ഹിന്ദു രാഷ്​ട്രത്തിന്​ ശ്രമം -പി. ചിദംബരം

text_fields
bookmark_border
chidabaram
cancel

തിരുവനന്തപുരം: ഭരണഘടനയെ പിൻവാതിലിലൂടെ തിരുത്തിയും അസ്​ഥിരപ്പെടുത്തിയും അട്ടിമറിച്ചും ഹിന്ദുത്വരാഷ്​ട്ര നിർമാണത്തിനാണ്​ കേ​ന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന്​ മുൻ കേ​ന്ദ്ര ആഭ്യന്തരമ​ന്ത്രി പി. ചിദംബരം. മുസ്​ലിംകളും സർക്കാറും തമ്മിലോ മുസ്​ലിംകളും ഭരണഘടനയും തമ്മിലോ ഉള്ള പോരാട്ടമല്ല, രാജ്യസ്​നേഹികളായ ഇന്ത്യക്കാരും ഭരണാധികാരികളും തമ്മിലുള്ള പോരാട്ടമാണിതെന്നും അ​േദ്ദഹം പറഞ്ഞു. കെ.പി.സി.സി ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്​ഭവന്​ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു ചിദംബരം.

രണ്ടു​മാസം നീണ്ട ചർച്ചക്കൊടുവിൽ തയാറാക്കിയ ഭരണഘടന ഭാഗം കേവലം മൂന്നു​ദിവസം കൊണ്ടാണ്​ കേന്ദ്രം തിരുത്തിയെഴുതിയത്​. പൗരത്വ രജിസ്​റ്ററും പൗരത്വ ഭേദഗതി നിയമവും ഒരേനാണയത്തി​​​​െൻറ ഇരുപുറങ്ങളാണ്​. ഇതിലൂടെ ഹിന്ദു രാഷ്​ട്രമാണ്​ ലക്ഷ്യമിടുന്നത്​. ബി.ജെ.പി ഉദ്ദേശിക്കുന്ന ഹിന്ദുത്വരാഷ്​​്ട്രം മനുസ്​മൃതിയല്ല​ാതെ മറ്റൊന്നുമല്ല. ഉന്നത സവർണ ജാതിക്കാർ മറ്റുള്ളവരെ ഭരിക്കും. കീഴ്​ജാതിക്കാരും ദലിതരുമടക്കം പിന്തള്ളപ്പെടും. ഇത്തരമൊരു ഹിന്ദുരാഷ്​ട്ര നീക്കം അനുവദിക്കരുത്​.

തുല്യനീതി, തുല്യ അവകാശം, തുല്യസംരക്ഷണം എന്നിവയാണ്​ ഇന്ത്യ എന്ന ആശയത്തി​​​​െൻറ അടിസ്​ഥാനം. ഇൗ അടിത്തറയെയാണ്​ പൗരത്വ ഭേദഗതി തകർക്കുന്നത്​. നിയമം രാജ്യനന്മക്ക്​ വേണ്ടിയാണെന്ന കാര്യത്തിൽ തനിക്ക്​ 1000 ശതമാനം ഉറപ്പുണ്ടെന്നാണ്​ പ്രധാനമന്ത്രി പറയുന്നത്​. നോട്ട്​ നിരോധന കാലത്തും ഇത്​ തന്നെയാണ്​ അദ്ദേഹം പറഞ്ഞിരുന്നത്​. േകാൺഗ്രസ്​ ജീവിച്ചിരിക്കുന്നിട​േത്താളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ല. കോടതി ഇൗനിയമം തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

സേന മേധാവി രാഷ്​ട്രീയം പഠിപ്പിക്കേണ്ട -ചിദംബരം
തിരുവനന്തപുരം: കരസേന മേധാവി ത​​​െൻറ ജോലി നോക്കിയാൽ മതിയെന്നും രാഷ്​ട്രീയക്കാരുടെ ​േജാലി നോക്കു​കയോ രാഷ്​ട്രീയം പഠിപ്പിക്കാൻ വരു​കയോ ചെയ്യേണ്ടെന്നും മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം. സൈനിക മേധാവിയുടെ ​േജാലി ഇതല്ല. തെരുവിൽ എങ്ങനെ സമരം ചെയ്യണമെന്നും രാഷ്​ട്രീയ പ്രവർത്തനം നടത്തണമെന്നും പഠിപ്പ​ിക്കേണ്ട. സമരം ചെയ്യാൻ ഞങ്ങൾക്കറിയാം. അതിർത്തിയിൽ യുദ്ധം ചെയ്യു​േമ്പാൾ സൈന്യത്തെ രാഷ്​ട്രീയക്കാരാരും പഠിപ്പിക്കാൻ വരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ രാജ്​ഭവനിൽ മുന്നിൽ നടന്ന ​പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsKerala newsP.Chidabaram
News Summary - P.Chidabaram on NRC and CAA-Kerala news
Next Story