പി.ജെ ജോസഫിെൻറ വക്കീൽ നോട്ടീസിനെ ഭയക്കുന്നില്ല -പി.സി ജോർജ്
text_fieldsതൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട ആരോപണത്തിന് വക്കീൽ നോട്ടീസ് അയച്ച പി.ജെ ജോസഫിന്‍റെ നടപടിയെ ഭയക്കുന്നില്ലെന്ന് പി.സി ജോർജ് എം.എൽ.എ. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. അണക്കെട്ട് പൊട്ടുമെന്ന് എന്തടിസ്ഥാനത്തിലാണ് പി. ജെ ജോസഫ് പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ആരോപണങ്ങൾ ഉന്നയിച്ചതിന് പി.സി. ജോർജ് എം.എൽ.എെക്കതിരെ പി.ജെ. ജോസഫ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണു ഡാം പൊട്ടുമെന്നു പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നാണ് പി.സി. ജോർജിന്‍റെ ആരോപണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിശ്ചിതസമയത്തിനുള്ളിൽ ആരോപണം പിൻവലിച്ചില്ലെങ്കിൽ സിവിലായും ക്രിമിനലായും നിയമനടപടി കൈക്കൊള്ളുമെന്ന് പി.ജെ. ജോസഫ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
