Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് ഫ്രാങ്കോ...

ബിഷപ് ഫ്രാങ്കോ മുളക്കലിനെ കൈമുത്തി വരവേറ്റ് പി.സി ജോർജ്; ബിഷപ്പ് ജോർജിന്റെ വീട്ടിലെത്തി

text_fields
bookmark_border
ബിഷപ് ഫ്രാങ്കോ മുളക്കലിനെ കൈമുത്തി വരവേറ്റ് പി.സി ജോർജ്; ബിഷപ്പ് ജോർജിന്റെ വീട്ടിലെത്തി
cancel

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം കോടതി കുറ്റമുക്തനാക്കിയ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. തൃശൂരിൽനിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വസതിയിൽ ഫ്രാങ്കോ എത്തിയത്.

ഫ്രാങ്കോയുടെ കൈകൾ മുത്തി ഭാര്യയും ജോർജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാൾവഴികളിൽ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഫ്രാങ്കോ എത്തിയത്. പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ പ്രതികരണവുമായി പി.സി ജോർജ് പ്രതികരിച്ചിരുന്നു.

ഫ്രാങ്കോ ജയിലിൽ കഴിഞ്ഞ കാലത്ത് ഇപ്പോൾ ഇടതുപക്ഷത്തുള്ള ജോസ് കെ. മാണി അടക്കമുള്ള കൃസ്ത്യൻ രാഷ്​ട്രീയ നേതാക്കൾ ജയിലിൽ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeBishop Franco Mulakkal
News Summary - PC George welcomes Bishop Franco to the sprouts; Went to Bishop George's house
Next Story