Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനം രാജേന്ദ്ര​െൻറ...

കാനം രാജേന്ദ്ര​െൻറ നേതൃത്വത്തിൽ പുതിയ രാഷ്​ട്രീയ മുന്നണി രൂപവത്​കരിക്കണം -പി.സി. ജോർജ്​

text_fields
bookmark_border
കാനം രാജേന്ദ്ര​െൻറ നേതൃത്വത്തിൽ പുതിയ രാഷ്​ട്രീയ മുന്നണി രൂപവത്​കരിക്കണം -പി.സി. ജോർജ്​
cancel

 

കോട്ടയം: സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേ​ന്ദ്ര​​​​െൻറ നേതൃത്വത്തിൽ പുതിയ രാഷ്​ട്രീയ മുന്നണി രൂപവത്​കരിക്കണമെന്ന്​ ജനപക്ഷം ചെയർമാൻ പി.സി. ജോർജ്​ എം.എൽ.എ.​ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സ​​​െൻററിൽ കേരള ജനപക്ഷം പ്രഥമസംഘടന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ 60 വർഷമായി യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിക്കുന്ന സാഹചര്യമാണുള്ളത്​. ഇതിന്​ വ്യത്യാസമുണ്ടാക്കിയത്​ 1969ൽ അധികാരത്തിൽവന്ന അച്യുതമേനോൻ സർക്കാറാണ്​. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയായും അഴിമതിയില്ലാത്ത സർക്കാറിന്​ മുഴുവൻ മാർക്കും നൽകണം. അന്ന്​ അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ എം.എൽ.എയായിരുന്നില്ല. കേരളത്തിൽ ശുദ്ധമായ ഭരണമുണ്ടാകാൻ കഴിയുന്ന പുതിയ രാഷ്​ട്രീയ മുന്നണിക്കായി ചർച്ചകൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ ജനകീയമായിരുന്നെങ്കിലും അഴിമതിയുടെ പേരിൽ തിരസ്​കരിക്കപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലെത്തിയാൽ എ​ന്തൊക്കെയോ സംഭവിക്കുമെന്ന്​ വിചാരിച്ചു. ഇതിൽപരം ഗതികെട്ട പ്രവർത്തനം ഉണ്ടായിട്ടില്ലെന്ന ചിന്ത കമ്യൂണിസ്​റ്റുകാരിൽപോലും ഉണ്ടാക്കി. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കഴിയാത്ത ഇടതു സർക്കാറി​​​​െൻറ മുഖ്യമന്ത്രിയാണെന്ന്​ പിണറായി തെളിയിച്ചു. പാട്ടക്കാലവധി കഴിഞ്ഞ ആയിരക്കണക്കിന്​ ഭൂമിയാണ്​ ചില സമ്പന്നമാർ അനധികൃതമായി കൈവശംവെച്ചിരിക്കുന്നത്​. അനധികൃത ഭൂമി തിരികെ പിടിച്ച്​ ഭൂരഹിതർക്കും പട്ടിക ജാതിക്കാർക്കും തൊഴിലാളികൾക്കും ഒരേക്കർവീതം നൽകാൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ ശക്തമായ സമരപരിപാടികൾ​ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എസ്​. ഭാസ്​കരൻപിള്ള അധ്യക്ഷതവഹിച്ചു. വൈസ്​ ചെയർമാന്മാരായ എം.ടി. ജോസഫ്​, പി.ഇ. മുഹമ്മദ്​ സക്കീർ, ജനറൽ സെക്രട്ടറി ജോസ്​ കാലടി, നേതാക്കളായ അഡ്വ. ഷോൺ ജോർജ്​, മാലേത്ത്​  പ്രതാപചന്ദ്രൻ, ലിസി സെബാസ്​റ്റ്യൻ, അഡ്വ. ഷൈജോ ഹസൻ, ജോർജ്​ വടക്കൻ, ഇ.കെ. ഹസൻകുട്ടി, എം.ആർ. നിഷ, യുവജനപക്ഷം സംസ്ഥാന കൺവീനർ ആൻറണി മാർട്ടിൻ, വിദ്യാർഥി പക്ഷം സംസ്ഥാന കൺവീനർ  റിസ്വാൻ കോയ, തൊഴിലാളി പക്ഷം സംസ്ഥാന കൺവീനർ ഉമ്മച്ചൻ കുറ്റനാൽ, സൈബർ വിഭാഗം സംസ്ഥാന കൺവീനർ നിവിൻ മാത്യു എന്നിവർ സംസാരിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguepc georgecpikerala newsmalayalam newsparty unifiedCongres
News Summary - pc george want to cpi, congress and muslim league will unified
Next Story