Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ്​ ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്​ ശരി -പി.സി. ജോർജ്​

text_fields
bookmark_border
തോമസ്​ ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്​ ശരി -പി.സി. ജോർജ്​
cancel
ആലപ്പുഴ: തോമസ്​ ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നിലപാട്​ ശരിയാണെന്ന്​ പി.സി. ജോർജ്​ എം.എൽ.എ. ത​​െൻറ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മറ്റാരെങ്കിലും നിശ്ചയിക്കുന്ന അജണ്ടയുടെ പിറകെ പോകാത്ത പിണറായിയുടെ സമീപനത്തെ അഭിനന്ദിക്കുന്നു. മാധ്യമങ്ങ​േളാ മറ്റോ അജണ്ട നിശ്ചയിക്കേണ്ട കാര്യമില്ല. മു​മ്പ്​ മറ്റുപലയിടത്തും വമ്പൻ കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച്​ മൗനം പാലിക്കുന്നത്​ ശരിയല്ലെന്നും അദ്ദേഹം വാർത്തലേഖകരോട്​ പറഞ്ഞു. 

തോമസ്​ ചാണ്ടി രാജിവെക്കണമോ എന്ന്​ തീരുമാനിക്കേണ്ടത്​ മുഖ്യമന്ത്രിയാണ്​. തോമസ്​ ചാണ്ടി കുറ്റക്കാരനാണെന്ന്​ നിയമം കണ്ടെത്തിയാൽ ഉചിത നടപടി മുഖ്യമന്ത്രി സ്വീകരിക്കും. കൊല്ലം കായൽ കൈയേറി വലിയ റിസോർട്ട്​ നിർമിക്കുന്നതും കുമരക​െത്ത​ കായൽ കൈയേറ്റവുമൊന്നും ആരും കാണുന്നി​െല്ലന്നും അദ്ദേഹം പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pc george support pinarayi on thomas chandy issue -Kerala news
Next Story