Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിയുടെ മൃതദേഹത്തോട് മകൻ അനാദരവ് കാണിച്ചു -പി.സി ജോർജ്
text_fieldsbookmark_border
ചേർത്തല: മാണിയുടെ മൃതദേഹത്തോട് ജോസ് കെ. മാണി അനാദരവ് കാണിച്ചുവെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ്. മൃതദേഹം സംസ്കര ിച്ച സ്ഥലം കണ്ടാൽ അത് മനസ്സിലാവും. മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മകളും വോട്ട് തേടി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തലയിൽ എൻ.ഡി.എ സംസ്ഥാനതെരെഞ്ഞെടുപ്പ് അവലോകനത്തിനെത്തിയതായിരുന്നു പി.സി ജോർജ്.
മാണിയുടെ മുഖ്യമന്ത്രി പദം തകർത്തത് ജോസ് കെ. മാണിയാണ്. നൂല് പൊട്ടിയ പട്ടം പോലെയാണ് അദ്ദേഹം. കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന് നേരത്തെ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ അത് തനിയെ തീരുന്ന അവസ്ഥയാണ്. പി.ജെ ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോർജ് പറഞ്ഞു.
Next Story
