പി.ജെ ജോസഫിനോട് ചെയ്തത് മര്യാദകേട് -പി.സി ജോർജ്
text_fieldsകോട്ടയം: മാണി-പി.ജെ ജോസഫ് പ്രശ്നത്തിൽ പ്രതികരണവുമായി പി.സി ജോർജ് എം.എൽ.എ. കേരള കോൺഗ്രസ് സ്ഥിരം തോൽക്കുന് ന ആളെ പിടിച്ച് സ്ഥാനാർഥിയാക്കുമെന്നും ഇത്തവണയും അങ്ങനെ തന്നെ സംഭവിക്കുമെന്നും പി.സി ജോർജ് പറഞ്ഞു.
പി.ജെ ജോസഫിനോട് ചെയ്തത് മര്യാദകേടാണ്. രാഷട്രീയം വിടുക, അനീതിക്കെതിരെ യുദ്ധം ചെയ്യുക ഇത് രണ്ടാണ് ജോസഫിന് മുൻപിൽ ഇനിയുള്ളത്. ജോസഫിെൻറ കൂടെ നിക്കുന്ന കാര്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.
സർക്കാരിെൻറ തെറ്റായ നയങ്ങൾക്കെതിരെ മിണ്ടാൻ പാടില്ലെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമീഷന് എന്ത് അധികാരമാണുള്ളതെന്നും ജോർജ് ചോദിച്ചു. ഫ്രാങ്കോയുടെ വിഷയവും ശബരിമല വിഷയവും തെരഞ്ഞെടുപ്പിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സ്ഥാനാർഥി വിഷയം 15ന് ചേരുന്ന കമ്മിറ്റി തീരുമാനിക്കും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
