Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോക്കെടുത്തത്​...

തോക്കെടുത്തത്​ പാവങ്ങൾക്കു വേണ്ടി -പി.സി. ജോർജ്​

text_fields
bookmark_border
തോക്കെടുത്തത്​ പാവങ്ങൾക്കു വേണ്ടി -പി.സി. ജോർജ്​
cancel

കോട്ടയം: പാവപ്പെട്ട ​തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചവർക്കുനേരെയാണ്​ തോക്കെടുത്തതെന്ന്​ പി.സി. ജോർജ്​ എം.എൽ.എ. കൈയിലുള്ളത്​ ലൈസൻസുള്ള തോക്കാണ്​.  വേണ്ടിവന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്​നത്തിന്​ പരിഹാരം കാണാൻ ചർച്ചനടത്തും. മുണ്ടക്കയത്ത്​ എസ്​റ്റേറ്റ്​ തൊഴിലാളികൾക്കുനേരെ തോക്കുചൂണ്ടിയ സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

ഹാരിസൺ കമ്പനിവക സ്ഥലത്തി​​െൻറ അതിർത്തിയിൽ പഴയ തറവാട്ടുകാരൻ വിറ്റ ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ എസ്​റ്റേറ്റ്​ തൊഴിലാളികളെന്നുപറയുന്നവർ സ്ഥിരമായി ശല്യം ചെയ്യുകയാണ്​. എസ്​റ്റേറ്റ്​ പൂട്ടിക്കിടക്കുകയാണ്​.  അവിടെ തൊഴിലാളികളില്ല. കള്ളുകൊടുത്ത്​ കു​െറപേരെ മുതലാളി ഇറക്കിയതാണ്​. അവരാണ്​ കുടുംബങ്ങളെ ഉപദ്രവിക്കുന്നത്​.

രണ്ടുദിവസം മുമ്പ്​ 52 വീടുകളിൽ ഒന്നിനുനേരെ ആക്രമണം ഉണ്ടായി. കുടുംബങ്ങളെല്ലാം ത​​​െൻറ വീട്ടിൽവന്ന്​ സഹായിക്കണമെന്ന്​ ആവശ്യപ്പെട്ടു. അങ്ങനെയാണ്​ അവിടെ ചെന്നത്​. സ്ഥല​െത്തത്തിയപ്പോൾ എം.എൽ.എ ഗോബാക് എന്നുപറഞ്ഞ്​ കുറെ​േപർ മുദ്രാവാക്യം വിളിച്ചു. പക്ഷേ, പിന്മാറിയില്ല. പിന്നീട്​ ചീത്തവിളിച്ചു.  താനും തിരിച്ചുവിളിച്ചു. ശരിക്കൊപ്പവും പാവങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ്​ താൻ.

ബഹളം തുടർന്നപ്പോഴാണ്​ തോക്കെടുത്തത്​. സ്വയംരക്ഷക്കുവേണ്ടി കൊണ്ടുനടക്കുന്നതാണ്. തന്നെ ആക്രമിച്ചാൽ വെടിവെക്കും. അതിനാണ്​ സർക്കാർ ലൈസൻസ്​ അനുവദിച്ചത്​. തൊഴിലാളി നേതാക്കൾ എത്തിയപ്പോൾ അവരുമായി വിശദമായി ചർച്ച നടത്താമെന്നുപറഞ്ഞാണ്​ അവിടെനിന്ന്​ പിരിഞ്ഞതെന്നും പി.സി. ജോർജ്​ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekerala newsestate workerspulls out gun
News Summary - pc george pulls out gun on estate workers in mundakayam kerala news | madhyamam
Next Story