വീണ്ടും മലക്കംമറിഞ്ഞു; പി.സി. ജോർജ് മത്സരിക്കാനില്ല
text_fieldsകോട്ടയം: പി.സി. ജോർജ് വീണ്ടും മലക്കംമറിഞ്ഞു, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില് ല. ലോക്സഭ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ജന പക്ഷവും പി.സി. ജോർജും പിന്നീട് ഇത് മൂന്ന് മണ്ഡലമാക്കി ചുരുക്കിയതായി പ്രഖ്യാപിച്ചു. എന്നാൽ, ബുധനാഴ്ച ഇൗ തീരുമാനം തിരുത്തിയ ജോർജ്, പത്തനംതിട്ട ഉൾപ്പെടെ ഒരു സീറ്റിലും മത്സരിക്കില്ലെന്ന് പ്രസ്താവനയിൽ അറിയിച്ചു.
മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുമെന്നും ഇതിൽ പറയുന്നു. ചെയർമാൻ പി.സി. ജോർജ് അടക്കം നാലുപേർ ഒപ്പിട്ടാണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പത്തനംതിട്ടയിൽ താൻതന്നെ സ്ഥാനാർഥിയാകുമെന്നും ഒന്നരലക്ഷത്തില്‍ അധികം വോട്ടുനേടി ജയിക്കുമെന്നുമായിരുന്നു ജോർജിെൻറ അവകാശവാദം. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനും രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പെടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ചെയർമാൻ പി.സി. ജോർജ്, വൈസ് ചെയർമാൻമാരായ എസ്. ഭാസ്കരപിള്ള, ഇ.കെ. ഹസൻകുട്ടി എന്നിവരെ അടുത്തിെട കോട്ടയത്ത് കൂടിയ ജനപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
