തന്നെയും മകനെയും ഇല്ലാതാക്കാൻ നാണംകെട്ട കളി; രൂക്ഷവിമർശനവുമായി പി.സി. ജോർജ്
text_fieldsകോട്ടയം: തന്നെയും മകൻ ഷോൺ ജോർജിനെയും ഇല്ലാതാക്കാനുള്ള കെ.എം. മാണിയുടെയും മകെൻറയും കളിയാണ് നിഷ ജോസ് െക. മാണിയുടെ പുസ്തകത്തിലെ പരാമർശമെന്ന് പി.സി. ജോർജ് എം.എൽ.എ. ഷോണിെൻറ രാഷ്ട്രീയഭാവി തകർക്കാൻ മാണിയും ജോസ് കെ. മാണിയും ഭാര്യയും കൂടി കളിച്ച നാറിയ കളിയാണ് ഇൗ പുസ്തകവും വിവാദം. തന്നെയും മകനെയും എന്തു വൃത്തികെട്ട രീതിയിലും ഇല്ലാതാക്കാനാണ് നീക്കം. ആരോപണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകും. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ, അപമാനിക്കാൻ ശ്രമിച്ചതാരാണെന്ന് വെളിപ്പെടുത്തണം. അപമാനിക്കാൻ ശ്രമിച്ചത് ഷോൺ ജോർജ് അല്ല. രാഷ്ട്രീയ നേതാവിെൻറ മകന് ട്രെയിനില്‍ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അടിസ്ഥാനവുമില്ലാത്ത കെട്ടച്ചമച്ച ആരോപണമാണിത്. ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഒരു എം.പിയുടെ ഭാര്യയെന്ന നിലയിൽ അവർക്ക് നാണമില്ലേ. പുസ്തകത്തിൽ പറയുന്ന സംഭവം നടക്കുന്നത് എട്ടുവർഷം മുമ്പാണ്. അന്ന് ഞാനും കെ.എം. മാണിയും ഒരുമിച്ചു സഹകരിക്കുന്ന സമയമാണ്. അന്ന് ജോസ് കെ. മാണി യൂത്ത് ഫ്രണ്ടിെൻറ പ്രസിഡൻറും ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്ന് പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി ജോസ് കെ. മാണി പൊക്കിക്കൊണ്ടു നടന്നോ?. എന്തൊരു നാണക്കേടാണിത്’-അടുത്ത തെരഞ്ഞെടുപ്പിൽ ഷോൺ പാലായിൽ മത്സരിക്കാൻ പോകുന്നുവെന്ന വാർത്ത പരക്കുന്നുണ്ട്. ഇതറിഞ്ഞ് മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എർപ്പാടാണിത്. ജനങ്ങൾക്ക് ഇത് മനസ്സിലാകും. മൂവരും കൂടി ആലോചിച്ച് എഴുതിയ വാക്കുകളാണ് പുസ്തകത്തിലെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിെൻറ മകന് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുള്ളത്. പുസ്തകപ്രകാശനത്തിനുപിന്നാലെ, ഷോണ്‍ ജോര്‍ജിെൻറ ഭാര്യ പാര്‍വതിയും നിഷ ജോസിനെ പരിഹസഹിച്ച് രംഗത്തെത്തിയിരുന്നു. ‘എെൻറ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആര് പീഡിപ്പിച്ചു എന്നു പറയണമാവോ?ഷാരൂഖാൻ തോണ്ടി എന്നു പറഞ്ഞാലോ... അല്ലേൽ വേണ്ട, ടോം ക്രൂയിസ് കയറിപ്പിടിച്ചു എന്നു പറയാം. എന്നാലെ മാർക്കറ്റിങ് പൊലിക്കുള്ളൂ...’-ഫേസ്ബുക്കിൽ പാർവതി പോസ്റ്റിട്ടു.
പരാമർശത്തിൽ ഉറച്ച് നിഷ ജോസ് കെ. മാണി
കോട്ടയം: ഉന്നത രാഷ്ട്രീയ നേതാവിെൻറ മകൻ ട്രെയിൻ യാത്രക്കിടെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ച് നിഷ ജോസ് കെ. മാണി. വിവാദത്തിനില്ല. ഒരു സ്ത്രീയെന്നനിലയില്‍ എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കാനോ വിവാദത്തിനോ ഇല്ല. ആ അനുഭവം അടഞ്ഞ അധ്യായമാണ്. പേര് വെളിപ്പെടുത്താനോ വ്യക്തിഹത്യ ചെയ്യാനോ ഇല്ല.
മാധ്യമങ്ങള്‍ പല കഥകളും മെനയുകയാണ്. ഇൗ സംഭവം പുറത്തറിയിക്കേണ്ടെന്നാണ് കരുതിയത്. എന്നാൽ, മീ ടൂ കാമ്പയിനിൽ പലരും അനുഭവങ്ങൾ തുറന്നുപറഞ്ഞു. അതിനാൽ തെൻറ അനുഭവവും അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരക്കാരും ഉണ്ടെന്ന് ജനം അറിയണമല്ലോ. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നിഷ, കോട്ടയത്തെ പ്രമുഖനായ രാഷ്ട്രീയ നേതാവിെൻറ മകനാണ് മോശമായി പെരുമാറിയതെന്ന് പറഞ്ഞു.
നേതാവ് മുമ്പ് ഞങ്ങളുടെ മുന്നണിയിലായിരുന്നു. കേരള കോണ്‍ഗ്രസ് അന്ന് യു.ഡി.എഫിെൻറ ഭാഗമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ല. എന്നാൽ, സംഭവം സത്യമാണ്. അന്നുതന്നെ ഇക്കാര്യം ജോസ് കെ. മാണിയെ അറിയിച്ചിരുന്നു. നിഷ എഴുതിയ ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിെൻറ മകന് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. യുവാവിനെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണ് പുസ്തകത്തിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.