പി.സി ജോർജ് കേരളത്തിലെ സാക്ഷി മഹാരാജ് -പി.കെ ഫിറോസ്
text_fieldsമലപ്പുറം: കേരളത്തിലെ സാക്ഷി മഹാരാജാണ് പി.സി ജോർജെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് . വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള ഫോൺ കോൾ പുറത്തുവന്ന സംഭവത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കണം. പി സി ജോർജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണെന്നും പികെ ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പി.സി. ജോർജിേൻറതായി ഫോൺ സംഭാഷണത്തിെൻറ ക്ലിപ്പിങ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ മുസ്ലിം വിഭാഗത്തെ ആക്ഷേപിച്ച് സംസാരിച്ചതായി ആരോപണം ഉയർന്നതോടെ എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ച് നടക്കുകയും കല്ലേറ് ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുകയാണ്. പൊലീസ് ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു.
