വന്യമൃഗങ്ങളെ വനംവകുപ്പ് കൊന്ന് ഇറച്ചി വിൽക്കണം –പി.സി. ജോർജ്
text_fieldsപാലക്കാട്: വന്യമൃഗശല്യം ഇല്ലാതാക്കാൻ മൃഗങ്ങളെ കൊന്ന് വനംവകുപ്പ് ഇറച്ചി വിൽക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. പാലക്കാട് ജനപക്ഷം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടാനകളെ വെടിവെക്കണമെന്ന് പറയുന്നില്ല. പക്ഷേ, കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നിവയെ വനംവകുപ്പ് വെടിവെച്ച് കൊന്നാൽ വനംവകുപ്പിന് ലാഭമുണ്ടാവുകയും കർഷകർക്ക് രക്ഷയുണ്ടാവുകയും ചെയ്യും. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വർധിക്കുകയാണ്.
ആസ്ട്രേലിയയിൽ അവരുടെ ദേശീയ മൃഗമായ കംഗാരുവിെൻറ ഇറച്ചി വരെ ലഭിക്കും. വന്യമൃഗശല്യം നിയന്ത്രിക്കുന്നത് വനംവകുപ്പ് വിദേശത്ത് പോയി പഠിക്കണം. പിണറായിയുടെ ഭരണത്തിന് കീഴിൽ കേരളത്തിൽ മാറ്റം കാണുന്നുണ്ടെന്നും വികസനത്തിൽ മലബാർ മേഖലയെ അവഗണിക്കരുതെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
