Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്ത് പി.സി ജോര്‍ജ്ജ്

text_fields
bookmark_border
ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്ത് പി.സി ജോര്‍ജ്ജ്
cancel

പൂഞ്ഞാർ:ജനപ്രതിനിധികളില്‍ എന്നും വ്യത്യസ്ഥനാണ് പി.സി ജോര്‍ജ്ജ്. പി.സി ഇത്തവണ വ്യത്യസ്ഥനായത് സ്വന്തം മണ്ഡലത്തില്‍ ബസ് ഓടിച്ചാണ്. തന്റെ പ്രയത്നം കൊണ്ട് ലഭിച്ച റോഡിന്റെ ഉദ്ഘാടനം വ്യത്യസ്ഥമാക്കാന്‍ ഇതല്ലാതെ പി.സി മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ല. അണിയിച്ചൊരുക്കിയ ബസ്സില്‍ യാത്രക്കാരെ സാക്ഷിയാക്കി സിനിമ സ്റ്റൈലില്‍ തന്നെ പി.സി ഡ്രൈവിംഗ് സീറ്റില്‍ കയറി. പിന്നെ സ്റ്റാര്‍ട്ട് ചെയ്ത് കരഘോഷങ്ങള്‍ക്കിടയിലൂടെ അല്പദൂരം ബസ് ഓടിച്ചു.

അനായാസം ബസ് ഓടിച്ച പി.സി ആകപ്പാടെ ബുദ്ധിമുട്ടിയത്,ബസില്‍ നിന്നും താഴയിറങ്ങാനാണ്. അവസാനം കസേര എത്തിച്ചാണ് പിസിയെ താഴെയിറക്കിയത്. എരുമേലി എട്ടാം വാര്‍ഡില്‍ തകര്‍ന്ന് കിടന്ന റോഡാണ് പി.സിയുടെ ഇടപെടല്‍ കൊണ്ട് നവീകരിച്ചത്. എന്തായാലും ആരും നടക്കാത്ത വഴിയിലൂടെ നടക്കുന്ന പി.സി ഇത്തവണയും അതിന് മാറ്റമൊന്നും വരുത്തിയില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pc george inaugurated road driving bus- Kerala news
Next Story