രാമക്ഷേത്ര നിര്‍മാണത്തിന് പി.സി. ജോർജിന്‍റെ വക 1000 രൂപ
text_fieldsകോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോർജ് എം.എൽ.എ. ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിന് സംഭാവനയായ 1000 രൂപ അദ്ദേഹം കൈമാറി. ഞായറാഴ്ച കോട്ടയം പള്ളിക്കത്തോട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പി.സി. ജോർജിനെ സന്ദർശിച്ച്, ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ സംഭാവന തേടുകയായിരുന്നു.
ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തെൻറ നിലപാടെന്ന് സംഭാവന നൽകിയശേഷം ജോർജ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ. ഹരി, കോട്ടയം ജില്ല പ്രസിഡൻറ് അഡ്വ. നോബിൾ മാത്യു, നേതാക്കളായ ആർ. രാജീവ്, സതീഷ് ചന്ദ്രൻ മാസ്റ്റർ, അജീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

