Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്കാര്‍...

ബി.ജെ.പിക്കാര്‍ കാലുവാരിയെന്ന്​ ജോർജ്​; പൂഞ്ഞാറിൽ പ്രതീക്ഷ പാളിയെന്ന്​​ സു​േ​രന്ദ്രൻ

text_fields
bookmark_border
ബി.ജെ.പിക്കാര്‍ കാലുവാരിയെന്ന്​ ജോർജ്​; പൂഞ്ഞാറിൽ പ്രതീക്ഷ പാളിയെന്ന്​​ സു​േ​രന്ദ്രൻ
cancel

കോട്ടയം: പത്തനംതിട്ടയിലെ എൻ.ഡി.എ സ്​ഥാനാർഥി കെ. സു​േ​രന്ദ്ര​​െൻറ തോൽവിയിൽ ൈകകഴുകി പി.സി. ജോർജ്​. ​തോൽവിയുട െ ഉത്തരവാദിത്തം ബി.ജെ.പി നേതൃത്വത്തി​​െൻറ ചുമലിലിട്ട അദ്ദേഹം സുരേന്ദ്രനെ ഒപ്പം നിന്നവർ തന്നെ കാലുവാരിയെന്നു ം ആരോപിച്ചു. എന്നാൽ, ജോർജിനെ വെട്ടിലാക്കി, പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽനിന്ന് ലഭിച്ചില്ലെന്ന്​ പറഞ്ഞ്​ കെ. സുരേന്ദ്രൻ തന്നെ ര​ംഗത്തെത്തി. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ എൻ.ഡി.എയു​െട ഭാഗമായ ജോർജ്​, സു​േ​രന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്​ പലതവണ പ്രഖ്യാപിച്ചിരുന്നു. ഫലം വന്നതോടെ സു​​േ​രന്ദ്രൻ മൂന്നാമതായതി​െനാപ്പം പൂഞ്ഞാറിൽ ഏറ്റവും പിന്നിലാവുകയും ചെയ്​തു. ഇതിനുപിന്നാലെയാണ്​ജോർജി​​​െൻറ രംഗപ്രവേശം.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവി ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടെനടന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ തന്നെ ആ​േൻറാ ആൻറണിക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെ​െട്ടന്നും ജോർജ്​ പൂഞ്ഞാറിൽ ​പറഞ്ഞു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ്​ എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. എന്നാൽ, ഫോണിൽ സംസാരിക്കുമ്പോൾ അയാൾ ആവശ്യപ്പെടുന്നത് ആ​േൻറാ ആൻറണിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു. സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോൺവിളിയുടെ ശബ്​ദരേഖ കൈവശമുണ്ട്​. അത് ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ബി.ജെ.പി നേതൃത്വം ജോർജിനെ തള്ളുകയാണ്​. സ്വന്തം മണ്ഡലത്തിൽ സുരേന്ദ്രൻ ഏറെ പിന്നിൽ പോയതി​​െൻറ ജാള്യം മറയ്​ക്കാനാണ്​ ജോർജി​​െൻറ ശ്രമം. ബി.ജെ.പി പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

ജോർജി​​െൻറ ആരോപണത്തിനു പിന്നാലെയാണ്​ പി.സി. ജോർജ്​ വന്നിട്ടും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് സുരേന്ദ്രൻ വ്യക്​തമാക്കിയത്​. പത്തനംതിട്ടയിലെ ഏഴ് നിയമസഭ നിയോജകമണ്ഡലങ്ങളിൽ അഞ്ചിലും ബി.ജെ.പി നില മെച്ചപ്പെടുത്തിയപ്പോൾ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് ജോര്‍ജി​​െൻറ തട്ടകമായ പൂഞ്ഞാറിൽനിന്നും കാഞ്ഞിരപ്പള്ളിയിൽനിന്നുമാണ്. പാർട്ടിക്ക്​ ശക്​തിയുള്ള പ്രദേശങ്ങൾ ഉണ്ടായിട്ടും അവിടെ മൂന്നാം സ്ഥാനത്തായി. ജോര്‍ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്ന് വിലയിരുത്താ​േന പ്രാഥമിക ഘട്ടത്തിൽ തനിക്ക് കഴിയൂവെന്നും സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ജയിക്കുമെന്ന് ബി.ജെ.പിക്ക് പുറത്തുനിന്ന് ആദ്യമായി ഒരാൾ പറയുന്നത് പി.സി. ജോര്‍ജ് ആയിരുന്നെന്നും സു​േ​രന്ദ്രൻ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgek surendrankerala newsBJP failure
News Summary - PC George - BJP failure - Kerala news
Next Story