Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി പരാമർശം ത​െൻറ...

കോടതി പരാമർശം ത​െൻറ നിലപാട്​ ശരിയെന്ന്​ തെളിയിച്ചു -പി.സി. ജോർജ്​

text_fields
bookmark_border
കോടതി പരാമർശം ത​െൻറ നിലപാട്​ ശരിയെന്ന്​ തെളിയിച്ചു -പി.സി. ജോർജ്​
cancel

തിരുവനന്തപുരം: കന്യാസ്​ത്രീയെ പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട ​ൈഹകോടതി പരാമർശം താൻ പറഞ്ഞത്​ 100​ ശതമാനം ശരിയാണെന്ന്​ തെളിയിക്കുന്നതാണെന്ന്​ പി.സി. ജോർജ്​ എം.എൽ.എ. പ്രസ്​ക്ലബിൽ പ്രളയാനന്തര കേരളം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഠത്തിലെ സ്ഥാനം നഷ്​ടപ്പെട്ടപ്പോഴാണ്​ കന്യാസ്​ത്രീ പരാതിയുമായി എത്തിയതെന്ന്​ കുറവിലങ്ങാട്​ പൊലീസിൽ അവർതന്നെ നൽകിയ മൊഴിയിൽ വ്യക്തമാണ്​. കന്യാസ്​ത്രീയുടെ സ്ഥാനം മറ്റൊരു കന്യാസ്​ത്രീക്ക്​ ലഭിച്ചു. ഇവർ തമ്മി​െല തർക്കമാണ്​ ഇപ്പോഴത്തെ പരുവത്തിലായത്​. കന്യകാത്വം നഷ്​ടപ്പെ​െട്ടന്ന്​ സ്വയം പറയുന്നവർ ആ വസ്​ത്രം അഴിക്കാൻ തയാറാകണം. മാലാഖമാരെ പോലെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ​ൈഹകോടതിക്ക് മുന്നിലെ സമരം. ബിഷപ്പിനെപ്പറ്റിയും തനിക്ക് നല്ല അഭിപ്രായമില്ല. തെളിവുണ്ടെങ്കിൽ ഒരു നിമിഷം അവിടെ ​െവ​േച്ചക്കരുത്.

ദേശീയ വനിത കമീഷനിൽനിന്ന് സമൻസ് കിട്ടിയിട്ടില്ല. ക്രിസ്ത്യൻ സമൂഹത്തെ തകർക്കാൻ സി.ഐ.എയുടെയും റഷ്യൻ ചാരസംഘടനയുടെയുമടക്കം വലിയ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരായ പരാതി പരിഗണിക്കുന്ന നിയമസഭയുടെ എത്തിക്​സ്​ കമ്മിറ്റി യോഗത്തിൽ പ​െങ്കടുക്കും. പി.കെ. ശശി എം.എൽ.എയെക്കുറിച്ചുള്ള പരാതിയിൽ സ്​പീക്കർ എന്തുകൊണ്ട്​ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കാനാവില്ല. കാവിയുടുത്ത് സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാവില്ലെന്നും ജോർജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsmalayalam newsNun Rape
News Summary - P.C George against nun-Kerala news
Next Story