അന്വേഷണ ഉദ്യോഗസ്ഥരെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്
text_fieldsഈരാറ്റുപേട്ട: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്ഷേപിച്ച് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കന്യാസ്ത്രീ മഠത്തില്‍ മദ്യപിക്കുന്നത് താന്‍ കണ്ടതാണ്. കുടിച്ചുകൂത്താടിയ അവരെ താനാണ് ഓടിച്ചുവിട്ടത്. കോട്ടയം മുൻ എസ്.പി എസ്. ഹരിശങ്കറിന് സ്വാർഥതാൽപര്യമാണെന്നും ജോര്‍ജ് ആരോപിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പി.സി. ജോർജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഷപ് മടങ്ങിയശേഷമായിരുന്നു ജോർജിന്റെ പ്രതികരണം. ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചത്. അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശം. ബിഷപ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കോടതി വെറുതെവിട്ടത്. കന്യാസ്ത്രീക്കെതിരെ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കുകളാണ് താന്‍ ഉപയോഗിച്ചത്.
വൈകാരികമായി ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജോര്‍ജ് പറഞ്ഞു. കുടുംബാംഗങ്ങളും മകനും ജില്ല പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ചേര്‍ന്നാണ് ബിഷപ്പിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഫ്രാങ്കോയും ജോര്‍ജും സ്വകാര്യമായി സംസാരിച്ചു. കൂടിക്കാഴ്ചക്കുശേഷം ബിഷപ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ശേഷം അരുവിത്തുറ പള്ളിയിൽ അഞ്ചുമിനിറ്റ് ചെലവഴിച്ചു. പിന്നീട് ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

