Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ബി. നൂഹ് പുതിയ സപ്ലൈകോ സി.എം.ഡി; ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി

text_fields
bookmark_border
നിലവിലെ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല
P B Nooh IAS
cancel

തിരുവനന്തപുരം: സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് പി.ബി. നൂഹ് ഐ.എ.എസിനെ നിയമിച്ച് സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നൂഹിന്‍റെ നിയമനം. നിലവിൽ ടൂറിസം ഡയറക്ടറായിരുന്നു പി.ബി. നൂഹ്. അതേസമയം, ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല.

ദീർഘാവധിയിലുള്ള നൂഹ്​ ജോലിയിൽ തിരികെ കയറാനിരിക്കെയാണ്​ മാറ്റം. മദ്യനയവുമായി ബന്ധപ്പെട്ട്​ ടൂറിസം വകുപ്പ്​ യോഗം വിളിച്ചതിൽ ഡയറക്ടർക്ക്​ വിയോജിപ്പുണ്ടായിരുന്നതായി വാർത്ത വന്നത്​ വിവാദമായിരുന്നു.

നൂഹ്​ അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ. ഇതോടൊപ്പം കെ.ടി.ഡി.സി എം.ഡി സ്ഥാനവും ശിഖ വഹിക്കും.

എറണാകുളം ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരക്കാണ് എറണാകുളം ജില്ലാ വികസന കമീഷണറുടെ അധിക ചുമതല.

കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതലയും നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P.B. Nooh New Supplyco CMD; Reshuffle of IAS headship
Next Story