Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ബി. അബ്​ദുറസാഖ്​...

പി.ബി. അബ്​ദുറസാഖ്​ എം.എൽ.എ അന്തരിച്ചു

text_fields
bookmark_border
പി.ബി. അബ്​ദുറസാഖ്​ എം.എൽ.എ അന്തരിച്ചു
cancel

കാ​സ​ര്‍കോ​ട്: മു​സ്​​ലിം ലീ​ഗ് സം​സ്​​ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​വും മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ​യു​മാ​യ പി.​ബി. അ​ബ്​​ദു​റ​സാ​ഖ്​ (63) നി​ര്യാ​ത​നാ​യി. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച പു​ല​ര്‍ച്ച അ​ഞ്ചി​ന്​ കാ​സ​ർ​കോ​െ​ട്ട​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​ന്നു ദി​വ​സം മു​മ്പാ​ണ്​ പ​നി​യും ശ്വാ​സ​ത​ട​സ്സ​വും കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഖ​ബ​റ​ട​ക്കം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ആ​ലം​പാ​ടി ജു​മാ​മ​സ്​​ജി​ദ്​​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ന​ട​ന്നു.

ആ​ലം​പാ​ടി പ​ടി​ഞ്ഞാ​ർ മൂ​ല​യി​​ൽ ബീ​രാ​ൻ മൊ​യ്​​തീ​ൻ ഹാ​ജി​യു​ടെ​യും ബീ​ഫാ​ത്തി​മ ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​നാ​യി 1955 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ജ​ന​നം. ക​ഷ്​​ട​പ്പാ​ടു​ക​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന അ​ബ്​​ദു​റ​സാ​ഖി​ന്​ നാ​ലാം ക്ലാ​സ്​ വ​രെ മാ​ത്ര​മേ പ​ഠി​ക്കാ​നാ​യു​ള്ളൂ. പി​ന്നീ​ട്​ സ്വ​പ്ര​യ​ത്​​ന​ത്തി​ലൂ​ടെ വ്യ​വ​സാ​യി​യാ​യി മാ​റി. 1967ൽ ​മു​സ്​​ല​ിം യൂ​ത്ത്​ ലീ​ഗി​ലൂ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്. 2000 മു​ത​ൽ അ​ഞ്ചു വ​ർ​ഷം ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

2005-09 വ​ർ​ഷ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി. സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, അ​വ​സാ​ന ഒ​രു വ​ർ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എ​മ്മി​ലെ സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു​വി​നെ 5828 വോ​ട്ടി​നും 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​നെ 89 വോ​ട്ടി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ഞ്ചേ​ശ്വ​ര​ത്തി​​​െൻറ നി​യ​മ​സ​ഭാം​ഗ​മാ​യി.

പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റു​മാ​രു​െ​ട അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്, കേ​ര​ള റൂ​റ​ൽ വെ​ൽ​െ​ഫ​യ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്​​ട​ർ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു.
നെ​ല്ലി​ക്ക​ട്ട പി.​ബി.​എം ഹൈ​സ്​​കൂ​ൾ ചെ​യ​ർ​മാ​നാ​ണ്. മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ വ​ര്‍ക്കി​ങ്​ ക​മ്മി​റ്റി അം​ഗം, കാ​സ​ര്‍കോ​ട് സം​യു​ക്ത ജ​മാ​അ​ത്ത് ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്, നെ​ല്ലി​ക്ക​ട്ട, നീ​ര്‍ച്ചാ​ല്‍ ജ​മാ​അ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ൻ​റ്, ആ​ലം​പാ​ടി നൂ​റു​ല്‍ ഇ​സ്​​ലാം യ​ത്തീം​ഖാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: സ​ഫി​യ (ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത്​ മു​ൻ സ്​​റ്റാ​ൻ​ഡി​ങ്​​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ). മ​ക്ക​ള്‍: ഷ​ഫീ​ഖ് (പൊ​തു​മ​രാ​മ​ത്ത്​ ക​രാ​റു​കാ​ര​ൻ), സൈ​റ, ഷൈ​ല, ഷൈ​മ. മ​രു​മ​ക്ക​ള്‍: അ​ഫ്രീ​ന (കു​ദ്രോ​ളി), ആ​ബി​ദ് (കാ​ഞ്ഞ​ങ്ങാ​ട്), നി​യാ​സ് (ബേ​വി​ഞ്ച), ദി​ല്‍ഷാ​ദ് (ചി​ത്താ​രി). സ​ഹോ​ദ​ര​ങ്ങ​ള്‍: പി.​ബി. അ​ബ്​​ദു​ല്ല, പി.​ബി. അ​ബ്​​ദു​റ​ഹ്മാ​ന്‍, പി.​ബി. അ​ഹ്മ​ദ്, ആ​ഇ​ശ, റു​ഖി​യ, പ​രേ​ത​രാ​യ അ​ബൂ​ബ​ക്ക​ര്‍, മു​ത്ത​ലി​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPB Abdul Razakmalayalam newsmalayalam news onlinekerala online newsManjeshwaram MLA
News Summary - PB Abdul Razak Death - Kerala News
Next Story