Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്ക് കോഴിയെ പേടി;...

ആനക്ക് കോഴിയെ പേടി; ക്ഷേത്രത്തിൽ ആനയില്ലാതെ കാഴ്ചശീവേലി

text_fields
bookmark_border
ആനക്ക് കോഴിയെ പേടി; ക്ഷേത്രത്തിൽ ആനയില്ലാതെ കാഴ്ചശീവേലി
cancel

പ​ഴ​യ​ന്നൂ​ർ: എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ കോ​ഴി​ക​ളെ ക​ണ്ട്​ ആ​ന ഭ​യ​ന്ന​തി​നെ തു​ട​ർ​ന്ന്​ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യി​ല്ലാ​തെ കാ​ഴ്ച​ശീ​വേ​ലി ന​ട​ത്തി. പ​ഴ​യ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച ര​ണ്ടാം വി​ള​ക്ക് ദി​ന​മാ​യ ചൊ​വ്വാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന കാ​ഴ്ച​ശീ​വേ​ലി​ക്കി​ടെ​യാ​ണ്​ സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ലെ കോ​ഴി​ക​ളെ ക​ണ്ടാ​ണ് ചി​റ്റേ​പു​റ​ത്ത് ശ്രീ​ക്കു​ട്ട​ൻ എ​ന്ന ആ​ന ഭ​യ​ന്ന​ത്. ഇ​തോ​ടെ ഭ​ക്ത​ർ ചി​ത​റി​യോ​ടി. ആ​ന കോ​ഴി​ക​ളെ ക​ണ്ട് എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് തു​ട​ർ​ന്ന​തോ​ടെ പി​ന്നീ​ട് ആ​ന​യി​ല്ലാ​തെ കാ​ഴ്ച​ശീ​വേ​ലി ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​ന​യെ പി​ന്നീ​ട് തി​രി​ച്ചു​കൊ​ണ്ടു​പോ​യി. മ​റ്റു​ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി ഭ​ക്ത​ർ വ​ഴി​പാ​ടാ​യി പൂ​വ​ൻ കോ​ഴി​ക​ളെ ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​ൽ കോ​ഴി അ​മ്പ​ലം എ​ന്ന പേ​രി​ലും പ​ഴ​യ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം പ്ര​സി​ദ്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantpazhayannur
News Summary - pazhayannur temple kazhcha seeveli
Next Story