ആർത്തലച്ച് മഴയെത്തിയത് ബസപകട മരണവുമായി
text_fieldsപഴയങ്ങാടി: കനത്ത ചൂടിനിടയിൽ ജില്ലയിൽ വിരുന്നെത്തിയ മഴെക്കാപ്പം അഞ്ചുപേരുടെ മരണംവിതച്ച ദുരന്തവാർത്തയാണ് ശനിയാഴ്ച വൈകിയെത്തിയത്. രാത്രി 7.20ഒാടെ നടന്ന അപകടത്തിൽ അഞ്ചുപേരാണ് ജീവൻ വെടിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. പയ്യന്നൂർ^പഴയങ്ങാടി റൂട്ടിലോടുന്ന രണ്ടു ബസുകൾ ഒരേ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ അപകടത്തിൽപെട്ടതാണ് മണ്ടൂരിലെ അപകടത്തെ വേറിട്ടുനിർത്തുന്നത്. മഴ പെയ്തതും വെളിച്ചക്കുറവും അപകടത്തിന് കാരണമായതായി പറയപ്പെടുന്നു.
പഞ്ചറായതിനെ തുടർന്നാണ് ‘അൻവിത’ ബസ് സൈഡിലേക്ക് മാറ്റിനിർത്തി ടയർ മാറ്റാനാരംഭിച്ചത്. ഇതോടെ കുറച്ചുപേർ ഇതു കാണാനും മറ്റു ചിലർ അടുത്ത ബസിനായും പുറത്തിറങ്ങിനിന്നു. ഇതിനിടെ, പിന്നാലെ വരുന്ന ബസിലെ കണ്ടക്ടറെ ‘അൻവിത’യിലെ കണ്ടക്ടർ വിളിച്ച് വിവരം ധരിപ്പിക്കുകയും യാത്രക്കാരെ കയറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ ആയുസ്സ് രേഖപ്പെടുത്തിയ മരണ വാറൻറുമായാണ് പിന്നാെലയുള്ള ബസ് വരുന്നതെന്ന് ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല. അതേ റൂട്ടിൽ ‘വിഘ്നേശ്വര’ ബസ് വരുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ പെെട്ടന്ന് വീട്ടിലെത്തണെമന്ന് കരുതിയവർ കൈകാണിച്ചു. എന്നാൽ, അമിതവേഗതയിൽ വന്ന ബസ് ഇവരെ ഇടിച്ചുെതറിപ്പിച്ചശേഷം ‘അൻവിത’ ബസിലിടിക്കുകയായിരുന്നു. ഇരു ബസിലെയും യാത്രക്കാരും പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഉടൻ പരിക്കേറ്റവരെയുംകൊണ്ട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോടി. എന്നാൽ, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ അപ്പോഴേക്കും ജീവൻ വെടിഞ്ഞിരുന്നു.
അപകടവിവരമറിഞ്ഞതോടെ പഴയങ്ങാടി, പയ്യന്നൂർ, തളിപ്പറമ്പ്, ഏഴോം തുടങ്ങിയ സമീപപ്രദേശങ്ങളിൽനിന്നും ജനം പരിയാരത്തേക്ക് ഒഴുകി. മൃതദേഹങ്ങളും പരിക്കേറ്റവരെയും കണ്ടതോടെ ആശുപത്രിയിൽ കൂട്ട നിലവിളിയായി. സംഭവമറിഞ്ഞ് പി.കെ. ശ്രീമതി എം.പി, ടി.വി. രാജേഷ് എം.എൽ.എ തുടങ്ങിയവരും സംഭവസ്ഥലത്തും ആശുപത്രിയിലുെമത്തി. പയ്യന്നൂരിലെ ആശുപത്രിയിൽനിന്ന് മടങ്ങുംവഴിയാണ് ഒരു കുടുംബത്തിലെ രണ്ടുപേർ മരണത്തിന് കീഴടങ്ങിയത്.
പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക പി.സി. സുബൈദ, മകനും നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജ് ഒന്നാംവർഷ വിദ്യാർഥിയുമായ മുഫീദ് എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മുഫീദിെൻറ പിതാവ് ചുഴലി സ്വദേശി കെ.പി. അബ്ദുസ്സമദ് സൗദിയിലാണ് ജോലി ചെയ്യുന്നത്. സഹോദരി: മുംതസ്. പാപ്പിനിശ്ശേരി ബാപ്പിക്കാൻ തോടിന് സമീപം എം.പി ഹൗസിൽ പൊന്നുമ്പിലാത്ത് മുസ്തഫയാണ് മരിച്ച മറ്റൊരാൾ. ഖാദർ ഹാജിയുടെയും ഖദീജയുടെയും മകനാണ്. മക്കൾ: ഷൗബാനത്ത്, സജീന, ഷംന, റിസ്വാന, ഷബീർ അലി, ഷഫീർ. മരുമക്കൾ: ഷാജഹാൻ, മെഹറൂഫ് (ഗൾഫ്), വാഹിദ്, ജാഷിദ്, നിഷാന. സഹോദരങ്ങൾ: ബഷീർ, സമദ്, മുഹമ്മദ് കുഞ്ഞി, ഖദീജ, പാത്തു.

വൻ ശബ്ദംകേട്ട് ഒാടിയെത്തിയത് ദുരന്തമുഖത്തേക്ക്
പയ്യന്നൂർ: വൻ ശബ്ദംകേട്ട് ഒാടിയെത്തുമ്പോൾ ഇത്രയും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചില്ല. കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലും രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായെങ്കിലും ദുരന്ത തീവ്രത അറിഞ്ഞപ്പോൾ മണ്ടൂർ ഗ്രാമം ഒന്നടങ്കം അപകടസ്ഥലത്തേക്കെത്തുകയായിരുന്നു. കിട്ടാവുന്ന വാഹനങ്ങളിൽ പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞയുടൻ മെഡിക്കൽ കോളജിൽ വിവരമറിയിച്ചതിനാൽ അടിയന്തിര ചികിത്സക്ക് വേണ്ട ഒരുക്കം നടത്തിയിരുന്നു. രക്തത്തിൽക്കുളിച്ച നിരവധി പേരെ ഒരുമിച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോൾ ആശുപത്രി ജീവനക്കാർ പോലും നടുങ്ങി. പിന്നീട് മരണം ഉറപ്പിച്ച അഞ്ചു മൃതദേഹങ്ങളും മാറ്റുകയായിരുന്നു. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കി.
കെ.എസ്.ടി.പി റോഡും കാലാവസ്ഥയുമാണ് ദുരന്തത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നല്ല റോഡായതിനാൽ അമിത വേഗതയിലാണ് വിഘ്നേശ്വര ബസ് എത്തിയത്. മഴ കാരണം ഡ്രൈവർക്ക് നിർത്താൻ ബസ് കഴിഞ്ഞില്ല. യാത്ര ചെയ്ത ബസ് ടയർ മാറ്റുന്ന സമയത്ത് കിട്ടിയ ബസിന് നാട്ടിലെത്താനുള്ള തിരക്കും വിനയായി. സമീപത്ത് എത്തി ബസ് നിൽക്കും എന്നു പ്രതീക്ഷിച്ചവരുടെ ദേഹത്തേക്ക് കാലനെപ്പോലെ കടന്നു വരികയായാരുന്നു ബസ്.
കനത്ത മഴയും ഇടിയും ഒപ്പം വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എങ്കിലും, അധികം വൈകാതെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി. എം.പിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, ടി.വി. രാജേഷ് എം.എൽ.എ, സി.പി.എം നേതാക്കളായ പി.പി. ദാമോദരൻ, കെ. പത്മനാഭൻ, കോൺഗ്രസ് നേതാക്കളായ എം.പി. ഉണ്ണികൃഷ്ണൻ, അഡ്വ. കെ. ബ്രിജേഷ് കുമാർ, മുസ്ലിം ലീഗ് നേതാവ് കെ.ടി. സഹദുല്ല, കണ്ണൂർ എസ്.പി. ശിവ വിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി വേണുഗോപാൽ, തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരൻ, പയ്യന്നൂർ എസ്.ഐ കെ.പി. ഷൈൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. വിവിധ സ്ഥങ്ങളിൽനിന്നുള്ള യാത്രക്കാരായതിനാൽ മരിച്ചവരെ തിരിച്ചറിയാൻ വൈകി. കൂടുതൽ പേർ എത്തി പരിചയമുള്ളവരെ തിരിച്ചറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
