Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴശ്ശിരാജയുടെ പൈതൃക സംരക്ഷണത്തിന് ഡോ. കെ.കെ. എൻ കുറുപ്പ്

text_fields
bookmark_border
പഴശ്ശിരാജയുടെ പൈതൃക സംരക്ഷണത്തിന് ഡോ. കെ.കെ. എൻ കുറുപ്പ്
cancel

വെള്ളമുണ്ട: പഴശ്ശിരാജയുടെ പൈതൃക സംരക്ഷണത്തിന് പഴശ്ശി സമരങ്ങളുടെ ചരിത്രകാരനായ ഡോ. കെ.കെ.എൻ. കുറുപ്പ് രംഗത്ത്. വൈദേശിക ശക്തികളോട് പേരാടി നാടിന്‍റെ കരുത്തായി മാറിയ പഴശ്ശി രാജയുടെ ഓർമകൾ ഏറെയുള്ള ഇടമാണ് വയനാട്. വയനാട് വെള്ളമുണ്ടയിൽ പൈതൃക സംരക്ഷണത്തിന്‍റെ ഭാഗമായി സ്മാരകം നിർമിക്കുന്നു. ജൂലൈ 12 ഉച്ചക്ക് 12-ന് തറക്കല്ലിടൽ കർമ്മം. നിശാന്ത് തോപ്പിൽ നിർവഹിക്കും. ഡോ. കസ്തൂർബ, എൻജിനീയർ അനിൽ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

പഴശ്ശിരാജയുടെ ഇഷ്ടദേവതയായ ശ്രീപോർക്കലീ ക്ഷേത്രത്തോടനുബന്ധിച്ചാണ് സ്മാരകം ഒരുങ്ങുന്നത്. പഴശ്ശിയുടെ ഓർമകൾ നിലനിർത്തുകയെന്നത് പുതിയ കാലത്തിന്‍റെ ഉത്തരവാദിത്വമാണെന്നും അതിന്‍റെ ആദ്യഘട്ടമാണിപ്പോൾ നടക്കാൻ പോകുന്നതെന്നും ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് പറഞ്ഞു.

കൊളോണിയൽ വിരുദ്ധ പോരാട്ടമായിരുന്ന പഴശ്ശി സമരങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തുകയും 'പഴശ്ശി സമരങ്ങൾ' , 'പഴശ്ശി സമര രേഖകൾ' എന്നീ ചരിത്ര പുസ്തകങ്ങൾ കെ.കെ.എൻ. കുറുപ്പിന്‍റെതായിട്ടുണ്ട്. സിനിമകളിലൂടെയും മറ്റും പ്രചരിച്ച ഫ്യൂഡൽ പ്രഭു എന്ന പ്രതിച്ഛായയിൽ നിന്നും വ്യത്യസ്തമായി, നാട്ടുകാർക്കിടയിൽ സാധാരണക്കാരനായി ജീവിച്ച വ്യക്തിയായിരുന്നു പഴശ്ശിരാജയെന്ന് തന്‍റെ ചരിത്ര രചനകളിലൂടെ ഇതിനകം കുറുപ്പ് ബോധ്യപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. K.K.N. Kurup for the preservation of Pazhassi Raja's heritage
Next Story