Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴന്തോട്ടം പള്ളി:...

പഴന്തോട്ടം പള്ളി: യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞില്ല

text_fields
bookmark_border
Jacobite believers
cancel

കോ​ല​ഞ്ചേ​രി: പ​ഴ​ന്തോ​ട്ടം പ​ള്ളി​യി​ൽ ആ​രാ​ധ​ന​ക്കെ​ത്തി​യ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളെ പൊ​ലീ​സ് ത​ട​ഞ്ഞി​ല്ല. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ​ള്ളി.എ​ന്നാ​ൽ, ഏ​താ​നും ആ​ഴ്ച​ക​ളാ​യി യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ​ള്ളി​യി​ൽ ആ​രാ​ധ​ന​ക്കാ​യി എ​ത്തി​യി​രു​ന്നെ​ങ്കി​ലും ക​വാ​ട​ത്തി​ൽ ത​ട​ഞ്ഞ് പൊ​ലീ​സ് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

ഇ​തി​നെ തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ പോ​ൾ വ​ർ​ഗീ​സും ജോ​ണി ഇ​ട​യ​നാ​ൽ എ​ന്നി​വ​ർ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ള്ളി​യു​ടെ ഗേ​റ്റ് തു​റ​ന്നി​ട്ട് വി​ശ്വാ​സി​ക​ൾ​ക്ക് ക​യ​റാ​ൻ പൊ​ലീ​സ് അ​നു​വാ​ദം കൊ​ടു​ത്ത​ത്. വൈ​ദി​ക​നെ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തി​നാ​ൽ വി​കാ​രി ഫാ. ​എ​ൽ​ദോ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ പ​ള്ളി​മു​റ്റ​ത്ത് പ്രാ​ർ​ഥി​ച്ച് മ​ട​ങ്ങി.

ട്ര​സ്​​റ്റി​മാ​രാ​യ ജോ​യി ത​ട്ടാ​റ​യി​ൽ, ജോ​ണി ഇ​ട​നി​ല​ത്തി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ വ​ർ​ഗീ​സ്, ജോ​ണി ഇ​ട​യ​നാ​ൽ, ജോ​സ് ച​ക്കു​ങ്ങ​ൽ, ബേ​സി​ൽ ച​ള​ക്കാ​ട്ടു​കു​ടി, സാ​നു ത​മ്പി, അ​വ​റാ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pazhanthottam ChurchJacobite believers
News Summary - Pazhanthottam Church, Police did not stop the Jacobite believers
Next Story