Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

text_fields
bookmark_border
അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്  വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി
cancel

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ബാ​ങ്ക് പ്ര​സി​ഡ​ന്റ് പ​രാ​തി ന​ൽ​കി. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഫേ​സ്‌​ബു​ക്ക് അ​ക്കൗ​ണ്ടി​ൽ പാ​ർ​ട്ടി ആ​രെ​യാ​ണ് വീ​ണ്ടും വീ​ണ്ടും വ​ഞ്ചി​ക്കു​ന്ന​ത് എ​ന്ന് തു​ട​ങ്ങി പോ​രാ​ട്ടം തു​ട​രു​ക​യാ​ണ് എ​ന്ന് വ​രെ​യു​ള്ള പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ച്ച​ത് പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യു​ള്ള​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്റ് കെ.​കെ. ഗം​ഗാ​ധ​ര​നാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​വും ക​ള​വു​മാ​ണ്. ബാ​ങ്കി​ന്റെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന തെ​റ്റാ​യ​തും കു​റ്റ​ക​ര​വു​മാ​ണ്. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​മ്പ് പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​ന്റെ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ്. ബാ​ങ്കി​ന്റെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ മേ​ൽ​പ്ര​കാ​രം പ​ര​സ്യ​മാ​യി പ്ര​സ്താ​വി​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്കി​ന് മേ​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണ്. ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​യ്യ​ന്നൂ​ർ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankpayyanurV Kunjikrishnan
News Summary - Payyanur Rural Bank files complaint against V. Kunhikrishnan for defamation
Next Story