പയ്യന്നൂർ ഹക്കീം വധം: പ്രതികളുടെ െബ്രയിൻ മാപ്പിങ് ഇന്നുമുതൽ ബംഗളൂരുവിൽ
text_fieldsകൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ െബ്രയിൻ മാപ്പിങ് പരിശോധന വ്യാഴാഴ്ച മുതൽ ബംഗളൂരുവിൽ നടക്കും. പ്രതികളായ കൊറ്റി ജുനി വില്ല കിഴക്കേപുരയില്‍ കെ.പി. അബ്ദുല്‍ നാസർ (53), കൊറ്റി ഏലാട്ട വീട്ടില്‍ കെ. അബ്ദുല്‍ സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരുടെ പരിശോധനയാണ് ബംഗളൂരുവിലെ ബന്നാർഘട്ടയിൽ നടക്കുന്നത്.
പരിശോധനക്ക് ശനിയാഴ്ച വൈകീട്ട് ആറുവരെയാണ് ചെന്നൈ ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ സി.ബി.െഎക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇൗ പരിശോധനയുടെ ഫലം വന്ന ശേഷമാവും നാർക്കോ അനാലിസിസ് പരിശോധന നടത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നേരത്തേ, പ്രതികളെ എറണാകുളം ജനറൽ ആശുപത്രിയിൽ നുണപരിേശാധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് തുടർപരിശോധനകൾ നടത്താൻ തീരുമാനിച്ചത്.
എല്ലാവിധ ശാസ്ത്രീയ പരിശോധനക്കും സമ്മതമാണെന്ന് നാല് പ്രതികളും അറിയിച്ചതിെനത്തുടര്ന്നാണ് പരിശോധനകൾക്ക് കോടതി അനുവാദം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
