പയ്യന്നൂർ ഹക്കീം വധം: കൊലക്കുപിന്നിൽ പണമിടപാടിലെ കള്ളക്കളിയെന്ന് സി.ബി.െഎ
text_fieldsകൊച്ചി: പയ്യന്നൂർ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന അബ്ദുൽ ഹക്കീമിെൻറ കൊലയിലേക്ക് നയിച്ചത് പണമിടപാടിലെ കള്ളക്കളിയെന്ന് സംശയിക്കുന്നതായി സി.ബി.െഎ. സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് ഇൻസ്പെക്ടർ ജെ. ഡാർവിനാണ് ഇക്കാര്യം ‘മാധ്യമ’ത്തോട് വെളിപ്പെടുത്തിയത്. ഹക്കീം പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിട്ടിപ്പണം പിരിക്കുന്ന ആളായിരുന്നു.
പള്ളിക്കമ്മിറ്റിയിലെ ഒരാൾ പിരിച്ചെടുത്ത പണം ഹക്കീമിൽനിന്ന് വാങ്ങി. ഇതോടെ ചിട്ടി ലഭിച്ചവർക്ക് കൃത്യമായി പണം നൽകാൻ കഴിഞ്ഞില്ല. ഇത് പ്രശ്നത്തിലേക്ക് നീങ്ങുമെന്നുകണ്ടതോടെ ഹക്കീം മദ്റസ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പല തിരിമറികളും ചിട്ടിപ്പണം വാങ്ങിതടക്കം കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞത്രേ. 2014 ഫെബ്രുവരി ഒമ്പതിന് നമസ്കാരത്തിനായാണ് ഹക്കീം പള്ളിയിലേക്ക് പോയത്. മുഴുവൻ കാര്യങ്ങളും ഇന്ന് വെളിപ്പെടുത്തുമെന്ന് പോകും മുമ്പ് ഹക്കീം ഭാര്യയോടും പറഞ്ഞു. അന്ന് രാത്രി 11.30ഒാടെ ജമാഅത്ത് കമ്മിറ്റിയിലെ ഒരു േയാഗം നടന്നതായി സി.ബി.െഎ പറയുന്നു. ഇൗ യോഗത്തിൽ ഹക്കീമും പെങ്കടുത്തിരുന്നു.
ഇവിടെവെച്ചും കള്ളക്കളി പുറത്തറിയിക്കുമെന്ന് ഹക്കീം ഭീഷണിപ്പെടുത്തിയത്രേ. തൊട്ടടുത്ത ദിവസം പുലർച്ചയാണ് പള്ളിവളപ്പിൽ കത്തിക്കരിഞ്ഞനിലയിൽ ഹക്കീമിെൻറ മൃതദേഹം കണ്ടെത്തിയത്. അന്ന് പുലർച്ച 3.30ഒാടെ കേസിലെ നാലാം പ്രതി മുഹമ്മദ് റഫീഖ് പള്ളിയിലെത്തിയതായി സി.ബി.െഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. മദ്റസ നിർമാണത്തിനായുള്ള മണലും മറ്റും രാത്രി റഫീഖായിരുന്നത്രേ ലോറിയിൽ എത്തിച്ചിരുന്നത്.
സംഭവദിവസം ഇത്ര വൈകിയും പ്രതി എന്തിന് അവിടെ എത്തി, മറ്റ് പ്രതികളുമായി പ്രതിക്കുള്ള ബന്ധം എന്നിവയാണ് സി.ബി.െഎ പ്രധാനമായും സംശയിക്കുന്നത്. പള്ളിയിലെ കണക്കുകളുമായി ബന്ധപ്പെട്ട രേഖകൾ, ചിട്ടി നടത്തിപ്പിെൻറ ഫയലുകൾ എന്നിവയടക്കം ഹക്കീമിെൻറ മൃതദേഹത്തോടൊപ്പം കത്തിയനിലയിൽ കെണ്ടത്തിയിരുന്നു. മൃതദേഹം കത്തിച്ചത് പെട്രോളൊഴിച്ചാണെന്നും സി.ബി.െഎ സ്ഥിരീകരിച്ചിട്ടുണ്ട്. രേഖകളുടെ അവശിഷ്ടങ്ങൾ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചതോടെയാണ് പള്ളി അധികൃതരിലേക്ക് സി.ബി.െഎ അന്വേഷണം കേന്ദ്രീകരിച്ചത്. കൂടാതെ, കൊലപാതകം നടന്ന അന്ന് രാത്രി പ്രതികൾ പലതവണ ഫോണിൽ ബന്ധപ്പെട്ടതിെൻറ തെളിവുകളും ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിനുപിന്നിൽ മറ്റ് പലർക്കും ബന്ധമുള്ളതായി സംശയമുണ്ടെന്നും വൈകാതെ ഇത് പുറത്തുവരുമെന്നും സി.ബി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ രാഷ്ട്രീയമുതലെടുപ്പിന് ശ്രമം നടന്നതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ഒരു രാഷ്ട്രീയ നേതാവ് രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തതായി സി.ബി.െഎക്ക് മൊഴിലഭിച്ചിട്ടുണ്ട്. ഇതടക്കം മുഴുവൻ കാര്യങ്ങളും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണ് സി.ബി.െഎയുടെ ശ്രമം. മരണത്തിന് 13 വർഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചയാളാണ് ഹക്കീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
