Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 7:00 AM IST Updated On
date_range 11 Aug 2017 7:00 AM ISTവ്യാജരേഖ ചമച്ച് സ്വത്തുതട്ടൽ: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
text_fieldsbookmark_border
പയ്യന്നൂർ: വ്യാജരേഖ ചമച്ച് തളിപ്പറമ്പിലെ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണെൻറ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കേസന്വേഷിക്കുന്ന പയ്യന്നൂർ പൊലീസിെൻറ നിർദേശപ്രകാരമാണ് നടപടി.
കേസിലെ പ്രതിയും അഭിഭാഷകയുമായ കെ.വി. ശൈലജ, ഭർത്താവ് കൃഷ്ണകുമാർ എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കൃഷ്ണകുമാറിെൻറ അക്കൗണ്ടിൽ കാര്യമായ നിക്ഷേപമില്ലെന്നാണ് സൂചന. ശൈലജക്ക് ആറോളം ബാങ്കുകളിലാണ് അക്കൗണ്ടുള്ളത്. പയ്യന്നൂർ ടൗണിലെ രണ്ടു സഹകരണ ബാങ്കുകളിൽ ലക്ഷങ്ങളുടെ നിക്ഷേപമാണുള്ളത്. ശൈലജ നിയമോപദേശകയായ ദേശസാൽകൃത ബാങ്ക് ശാഖയിൽ ഉൾപ്പെടെ കാര്യമായ നിക്ഷേപമില്ലെന്നാണ് വിവരം. എന്നാൽ, ഈ സ്ഥാപനത്തിലെ നിയമോപദേശകയുടെ സ്ഥാനം ഒഴിവാക്കുന്നതിന് ബാങ്ക് അധികൃതർ സർക്കിൾ ഇൻസ്പെക്ടറുടെ കത്ത് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമുള്ള നടപടി ബാങ്കിെൻറ ഹെഡ് ഓഫിസ് പൂർത്തിയാക്കിവരുകയാണ്. ഒളിവിലുള്ള ശൈലജയെയും കൃഷ്ണകുമാറിനെയും പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിൽ നീക്കംതുടങ്ങി. പ്രതികളുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ശേഖരിച്ച് വെള്ളിയാഴ്ച നോട്ടീസ് പതിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
അതിനിടെ, ഒന്നാം പ്രതി ജാനകിക്ക് പെൻഷൻ ആവശ്യത്തിന് നോൺ മാര്യേജ് സർട്ടിഫിക്കറ്റ് അനുവദിച്ച വില്ലേജ് ഓഫിസറെ പൊലീസ് ചോദ്യംചെയ്തു. ബാലകൃഷ്ണെൻറ മരണത്തിനുശേഷം ജാനകി മറ്റ് വിവാഹം കഴിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റാണ് വില്ലേജ് ഓഫിസർ നൽകിയത്. ഇതുപയോഗിച്ചാണ് ബാലകൃഷ്ണെൻറ സർവിസ് പെൻഷൻ വാങ്ങിയത്. പ്രതിമാസം 23,000 രൂപയോളമാണ് പെൻഷൻ തുകയിനത്തിൽ അക്കൗണ്ടിലെത്തിയത്.
െറസിഡൻഷ്യൽ സർട്ടിഫിക്കറ്റിനുവേണ്ടി പയ്യന്നൂർ നഗരസഭയിൽ ജാനകി അപേക്ഷ നൽകിയപ്പോൾ പരിചയപ്പെടുത്തി കത്തുനൽകിയ അന്നത്തെ നഗരസഭാ കൗൺസിലറെയും തായിനേരിയിലെ വാടകവീടിെൻറ ഉടമയെയും വിളിപ്പിച്ച് പൊലീസ് മൊഴി രേഖപ്പെടുത്തി. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകിയ അന്നത്തെ വില്ലേജ് ഓഫിസറെയും തഹസിൽദാറെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽനിന്ന് നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഉന്നതങ്ങളിലെ നിർബന്ധത്തിലാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിവരമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story