Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യന്നൂരിൽ കുട്ടി...

പയ്യന്നൂരിൽ കുട്ടി മരിച്ച സംഭവം: അനസ്തീഷ്യ തീരുമാനിക്കേണ്ടത് ഡോക്ടർമാർ; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും ഐ.എം.എ

text_fields
bookmark_border
പയ്യന്നൂരിൽ കുട്ടി മരിച്ച സംഭവം: അനസ്തീഷ്യ തീരുമാനിക്കേണ്ടത് ഡോക്ടർമാർ;  പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും  ഐ.എം.എ
cancel

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ കുട്ടി മരണപ്പെട്ട സംഭവത്തിൽ ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം. ഒരു രോഗിക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നോ, ഏത് രീതിയിലാണ് ചികിത്സ നൽകേണ്ടിയിരുന്നത്, ജനറൽ അനസ്തീഷ്യ വേണമോ തുടങ്ങിയ കാര്യങ്ങളെല്ലാം രോഗിയെ നേരിട്ട് പരിശോധിച്ച് ആ സമയത്തെ ക്ലിനിക്കൽ സാഹചര്യം വിലയിരുത്തി ശസ്ത്രക്രിയാ വിദഗ്ധർ എടുക്കുന്ന തികച്ചും പ്രൊഫഷണലായ തീരുമാനങ്ങളാണെന്ന് ഐ.എം.എ വ്യക്തമാക്കി.

കുട്ടികളിൽ മുഖത്തുണ്ടാകുന്ന മുറിവുകൾ കൃത്യമായി തുന്നിച്ചേർക്കുന്നതിനും ചികിത്സ സുരക്ഷിതമാക്കുന്നതിനും ജനറൽ അനസ്തീഷ്യ നൽകുന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സാധാരണ ചികിത്സാരീതിയാണ്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനും കടുത്ത വേദന ഒഴിവാക്കാനും അനാവശ്യമായ ചലനങ്ങൾ തടയാനും ഭാവിയിൽ ഉണ്ടാകാവുന്ന രൂപവൈകല്യങ്ങൾ ഇല്ലാതാക്കാനുമാണ് ഇത്തരം സാഹചര്യങ്ങളിൽ ജനറൽ അനസ്തീഷ്യ ഉപയോഗിക്കുന്നത്. പരിക്കിന്റെ സ്വഭാവം, കുട്ടിയുടെ പ്രായം, ക്ലിനിക്കൽ അവസ്ഥ എന്നിവ പരിഗണിച്ച് വിദഗ്ധർക്ക് മാത്രമേ ഇതിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും ഐ.എം.എ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

ആധുനിക വൈദ്യശാസ്ത്രം ഏറെ മുന്നേറിയെങ്കിലും ചികിത്സാ നടപടികളിലെ അപൂർവ്വവും അപ്രതീക്ഷിതവുമായ സങ്കീർണ്ണതകൾ പൂർണ്ണമായി ഒഴിവാക്കാനാകില്ല. ഒരു പ്രതികൂല ഫലം ഉണ്ടായെന്ന കാരണത്താൽ മാത്രം അതിനെ ചികിത്സാപിഴവായി മുദ്രകുത്തുന്നത് ശരിയല്ല. സംഭവത്തിൽ വിശദമായ അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും പൂർത്തിയാകുന്നതിന് മുൻപ് മാധ്യമ വിചാരണകൾ നടത്തരുതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അഭ്യർത്ഥിച്ചു.

പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനിടയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പയ്യന്നൂർ ഏഴോം കൊട്ടില നരിക്കോട്ടെ കൊയിലേരിയൻ വീട്ടിൽ ഡോ. അഞ്ജലി പൊതുവാളാണ് (49) മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂലൈ 21ന് കോടതി വാദം കേൾക്കും. പൊലീസ് റിപ്പോർട്ടും അന്ന് പരിഗണിക്കും.

ജൂലൈ അഞ്ചിന് രാവിലെ 9.40നായിരുന്നു ഒരുവയസും അഞ്ചുമാസവും പ്രായമുള്ള ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റത്. തുടർന്ന് ബേബി മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്ന് പറഞ്ഞ് ഇതിനായി അനസ്തേഷ്യ നല്‍കിയതായിരുന്നു. പിന്നീട് കുട്ടി ബോധാവസ്ഥയിലായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ദേവാൻഷ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കുട്ടി അബോധാവസ്ഥയിലാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ. രാജീവന്‍ നല്‍കിയ പരാതിയിൽ അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം. എന്നാൽ, കുട്ടി അബോധാവസ്ഥയിലാകാൻ കാരണം ചികിത്സാപിഴവാണെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.

അതേസമയം, പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പയ്യന്നൂർ ഏഴോം കൊട്ടില നരിക്കോട്ടെ കൊയിലേരിയൻ വീട്ടിൽ ഡോ. അഞ്ജലി പൊതുവാളാണ് (49) മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂലൈ 21ന് കോടതി വാദം കേൾക്കും. പൊലീസ് റിപ്പോർട്ടും അന്ന് പരിഗണിക്കും.

ജൂലൈ അഞ്ചിന് രാവിലെ 9.40നായിരുന്നു ഒരുവയസും അഞ്ചുമാസവും പ്രായമുള്ള ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റത്. തുടർന്ന് ബേബി മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്ന് പറഞ്ഞ് ഇതിനായി അനസ്തേഷ്യ നല്‍കിയതായിരുന്നു. പിന്നീട് കുട്ടി ബോധാവസ്ഥയിലായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ദേവാൻഷ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കുട്ടി അബോധാവസ്ഥയിലാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ. രാജീവന്‍ നല്‍കിയ പരാതിയിൽ അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം. എന്നാൽ, കുട്ടി അബോധാവസ്ഥയിലാകാൻ കാരണം ചികിത്സാപിഴവാണെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imapayyanurmedical negligence
News Summary - Payyannur child death incident
Next Story