Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പവൻഹാൻസ്​ പൊതുമേഖല...

‘പവൻഹാൻസ്​ പൊതുമേഖല സ്ഥാപനം, ടെൻഡർ വിളിക്കേണ്ട’ - ഹെലികോപ്ടർ വിവാദത്തിൽ നയം വ്യക്തമാക്കി മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: പൊലീസിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത് കേന്ദ്ര സർക്കാറിന്​ കീഴിലെ പൊതുമേഖല സ്ഥാപനമായ പവൻഹാന്‍സ് ലിമിറ്റഡില്‍ നിന്നാണെന്നും അതിനാൽതന്നെ മറ്റ്​ സ്വകാര്യകമ്പനികളുടെ ടെൻഡർ വിളിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എ.എസ് 365 ഇരട്ട എന്‍ജിന്‍ ഹെലികോപ്ടറാണ്​ വാടകക്ക്​ എടുക്കുന്നത്. പൊലീസി​​െൻറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാൻ ഉദ്ദേശിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്ത​സമ്മേളനത്തിൽ വിശദീകരിച്ചു.

ഇക്കാര്യത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പലതവണ യോഗം ചേർന്നിരുന്നു. വ്യോമസേന വിദഗ്ധര്‍ അടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ വിശദപഠനത്തിനും ശേഷമാണ് തീരുമാനം അംഗീകരിച്ചത്. സംസ്ഥാനത്തി​​െൻറ ആവശ്യം കണക്കിലെടുത്താണ് 11 സീറ്റുള്ള ഇരട്ട എൻജിന്‍ ഹെലികോപ്​ടറിന്​ തീരുമാനിച്ചത്. സ്വകാര്യ കമ്പനികളില്‍നിന്ന് ടെൻഡര്‍ ക്ഷണിച്ചിട്ടില്ല. അതി​​െൻറ ആവശ്യവുമില്ല. സംസ്ഥാനത്തി​​െൻറ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന ഉറപ്പുള്ള സേവനം കേന്ദ്ര സിവില്‍ വ്യോമയാന കമ്പനിയില്‍നിന്ന് ലഭ്യമാക്കുകയാണ് ചെയ്തത്. അനുബന്ധ ഉപകരണങ്ങള്‍, ക്രൂ, ഇന്ധനം, മെയിൻറനന്‍സ്, ബാക്കപ്പ് സപ്പോര്‍ട്ട്​, സുരക്ഷ, രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പറക്കാനും ഇറങ്ങാനും ഉള്ള സംവിധാനം എന്നിവയൊക്കെ പരിശോധിച്ചാണ് നിരക്ക് ഉള്‍പ്പെടെ കാര്യങ്ങളിൽ തീരുമാനത്തില്‍ എത്തിയത്.

ത്രിപുര, സിക്കിം, മേഘാലയ, മിസോറം, മഹാരാഷ്​ട്ര, ഹിമാചല്‍പ്രദേശ്, അസം സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഒ.എന്‍.ജി.സിക്കും ഹെലികോപ്ടര്‍ സേവനം നല്‍കിയത് പവൻഹാന്‍സ് ആണ്. ഇക്കാര്യത്തിൽ പരാതികൾ പലരും ഉന്നയിക്കും. ഹെലികോപ്​ടർ വേണമെന്ന നിലയിലുള്ള നക്​സലൈറ്റ്​ പ്രശ്​നം സംസ്ഥാനത്ത്​ ഉണ്ടോ എന്നത്​ ആപേക്ഷികമാണ്​. കേരളത്തിൽ നടന്ന ചില സംഭവങ്ങളിൽ ഹെലികോപ്​ടറി​​െൻറ ആവശ്യകത ബോധ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPawan HansPublic Sector undertakingNational HelicopterPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pawan Hans, National Helicopter carrier company is an public sector undertaking- Pinarayi - kerala news
Next Story