Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോള്‍ മുത്തൂറ്റ്​​...

പോള്‍ മുത്തൂറ്റ്​​ വധം: എട്ട് പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
പോള്‍ മുത്തൂറ്റ്​​ വധം: എട്ട് പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: മുത്തൂറ്റ് ഗ്രൂപ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ (പോൾ മുത ്തൂറ്റ്​) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. കൊല ചെയ്യാന​ുള ്ള ഉദ്ദേശ്യമോ തയാറെടുപ്പോ കൂട്ടായ ലക്ഷ്യമോ പ്രതികൾക്ക്​ ഉണ്ടായിരു​െന്നന്ന്​ തെളിയിക്കാൻ പ്രോസിക്യൂഷന് ​ കഴിഞ്ഞിട്ടില്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ എ.എം. ഷഫീഖ്​, ജസ്​റ്റിസ്​ എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡ ിവിഷൻ ബെഞ്ച്​ വിധി​.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നു മുതൽ ഒമ്പത്​ വരെ പ്രതികളായ സത്താർ, സുജിത്ത്, ആകാശ് ശശി ധരൻ, സതീശ് കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽനിന്ന്​ ഒഴിവാക്കിയത്​. എന്നാൽ, ഒമ്പതാം പ്രതി ഫൈസൽ ഒഴികെയുള്ളവർക്കെതിരെ അന്യായമായി സംഘംചേരൽ, മാരകായുധം കൈവശംെവക്കൽ, കൂട്ടംചേർന്ന്​ മർദിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നിലനിൽക്കും. ഫൈസലിനെ നിരപരാധിയാണെന്ന്​ കണ്ട്​ കുറ്റമുക്തനാക്കി. അതേസമയം, അപ്പീൽ നൽകാത്തതിനാൽ രണ്ടാം പ്രതി കാരി സതീഷിനെതിരായ ജീവപര്യന്തം നിലനിൽക്കും.

സതീഷ്​ അടക്കം ഒമ്പതുപേർക്കാണ്​ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി 2015 സെപ്റ്റംബർ ഒന്നിന്​ ജീവപര്യന്തം വിധിച്ചത്​.
2009 ആഗസ്​റ്റ്​​ 21ന് ഒരു ബൈക്കപകടത്തിന്​ ദൃക്​സാക്ഷികളായ പ്രതികൾ അപകടമുണ്ടാക്കിയ പോളി​െൻറ കാറിനെ പിന്തുടരുകയും തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയെന്നുമാണ്​ സി.ബി.ഐ കണ്ടെത്തൽ. മണ്ണഞ്ചേരിയിലെ ഗുണ്ടയെ വകവരുത്താന്‍ ക്വ​ട്ടേഷനുമായി​ ചങ്ങനാശ്ശേരിയിൽനിന്ന്​ പോകുംവഴിയാണ്​ പോളുമായി ഏറ്റുമുട്ടലുണ്ടായത്​​.

​പോൾ വധവും ക്വ​ട്ടേഷൻ കേസും രണ്ടായി അന്വേഷിച്ച് സി.ബി.ഐ വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേകമായി വിചാരണ നടത്തുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ഒമ്പതുപേർക്കും 55,000 രൂപ പിഴയും വിധിച്ചിരുന്നു. 10​ മുതൽ 13​ വരെ പ്രതികളായ എം. അബി, സഹോദരൻ എം. റിയാസ്, കെ. സിദ്ദീഖ്, എ. ഇസ്മായില്‍ എന്നിവർക്ക്​ മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും ലഭിച്ചു​. 14ാം പ്രതി അനീഷിനെ സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു.

കൊലപാതകക്കേസിലെ ഒന്നുമുതൽ 10വരെ പ്രതികളെ കൂടാതെ സുല്‍ഫിക്കര്‍, സബീര്‍, പ്രദീഷ്, ഹസൻ എന്ന സന്തോഷ്​കുമാർ എന്നിവരെകൂടി ക്വട്ടേഷന്‍ കേസിൽ കുറ്റക്കാരാണെന്ന്​ കണ്ടെത്തി മൂന്നുവർഷം തടവിന്​ ശിക്ഷിച്ചിരുന്നു. എന്നാൽ, സബീറിനെയും പോൾ വധക്കേസിലെ ഒമ്പതാം പ്രതിയും ഈ കേസിൽ 12ാം പ്രതിയുമായ ഫൈസലിനെയും കോടതി കുറ്റമുക്തനാക്കി. 18 പേരെ പ്രതികളാക്കിയാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​. ആദ്യം പൊലീസ്​ അന്വേഷിച്ച കേസ്​ 2010 ജനുവരി 21ലെ ഹൈകോടതി ഉത്തരവിനെത്തുടർന്നാണ്​ സി.ബിഐക്ക്​ വിട്ടത്​.

ജീവപര്യന്തം റദ്ദാക്കിയ പ്രതികൾക്കുമേൽ മൂന്നുവർഷം വ​െ​ര തടവ്​ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ മാത്രമാണ്​ ​ നിലനിൽക്കുന്നത്​. ഈ ശിക്ഷാ കാലാവധി ഇവരെല്ലാം പൂര്‍ത്തിയാക്കിയതിനാൽ ഹൈകോടതി വിധി രേഖാമൂലം ലഭിച്ചാലുടൻ പുറത്തിറങ്ങാനാവും. തുടർ നടപടികൾക്ക്​ വിധിപ്പകർപ്പ്​ ജയിൽ സൂപ്രണ്ടിന്​ ഉടൻ കൈമാറാൻ ഉത്തരവിലുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPaul Muthoott Case
News Summary - Paul Muthoott Murder Case-Eight Accused Death-Kerala News
Next Story