Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രമുഖ വ്യവസായി ജോർജ്...

പ്രമുഖ വ്യവസായി ജോർജ് പോൾ അന്തരിച്ചു

text_fields
bookmark_border
paul-george
cancel

കൊ​ച്ചി: പ്ര​മു​ഖ വ്യ​വ​സാ​യി​യും സി​ന്തൈ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ജോ​ർ​ജ് പോ​ൾ (70) അ​ന് ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ ്‌​കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് എ​റ​ണാ​കു​ളം സ​െൻറ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍.

മ​ല​ങ്ക​ര ഓ ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ അ​ൽ​മാ​യ ട്ര​സ്​​റ്റി​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജോ​ര്‍ജ് പോ​ള്‍ കൊ​ച്ചി​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി സി​ന്‍ഡി​ക്കേ​റ്റ് അം​ഗം, കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നാ​സി​യോ​സ് കോ​ള​ജ് ബോ​ര്‍ഡ് ഓ​ഫ് സ്​​റ്റ​ഡീ​സ് അം​ഗം, ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​ബി കോ​ള​ജ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മ​െൻറ് സ്​​റ്റ​ഡീ​സ്​ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​സ് പ്ര​സി​ഡ​ൻ​റ്, കൊ​ച്ചി മെ​ട്രോ അ​ഡ്വൈ​സ​റി ബോ​ര്‍ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി എ​മ്പാ​ശേ​രി​ല്‍ കു​ടും​ബ​ത്തി​ല്‍ 1949 ന​വം​ബ​ര്‍ 27ന് ​ജ​നി​ച്ച ജോ​ര്‍ജ് പോ​ള്‍ കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് പ്ര​കൃ​തി ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദം നേ​ടി. ഭാ​ര്യ: ലി​സി ജോ​ര്‍ജ്. മ​ക്ക​ള്‍: പൗ​ലോ ജോ​ര്‍ജ്, മി​റി​യ വ​ര്‍ഗീ​സ്.

സ​സ്യ​സ​ത്തു​ക്ക​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ക​യ​റ്റു​മ​തി െച​യ്യു​ന്ന സി​ന്തൈ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സിേ​ൻ​റ​താ​യി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലു​ണ്ട്. മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പ്ര​ധാ​ന മേ​ല​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newsBusinessmanPaul george
News Summary - Paul george death news-Kerala news
Next Story