പാറ്റൂർ ഭൂമി: കോടതിവിധി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം, സർക്കാറിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാട് കേസിൽ വിജിലൻസ് അന്വേഷണം ഹൈകോടതി റദ്ദാക്കിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസവും സർക്കാറിന് തിരിച്ചടിയുമായി. സർക്കാർ ഇൗ കേസിൽ ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാണ്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇൗ കേസിൽ എന്തു നിലപാട് കൈക്കൊള്ളുമെന്നതും നിർണായകമാണ്. വിധി പരിേശാധിച്ചശേഷം തുടർനടപടികളെന്നാണ് വി.എസ് പ്രതികരിച്ചിട്ടുള്ളത്. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഫ്ലാറ്റ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്തെന്നായിരുന്നു ആരോപണം. കേസ് നിലനില്‍ക്കില്ലെന്ന് ഹൈകോടതി വ്യക്തമാക്കുകയും പ്രതികളെ കുറ്റമുക്തരാക്കുകയും ചെയ്തത് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് ആശ്വാസവുമാകും. ഒത്തുകളിയെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി.
ജല അതോറിറ്റി പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥാപിച്ച അഴുക്കുചാലിെൻറ ഗതി സ്വകാര്യ ഫ്ലാറ്റ് കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ മാറ്റിവിട്ടുവെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനായി ജലവിഭവവകുപ്പിെൻറ അംഗീകാരം തേടിയിരുന്നില്ല. ഭൂമി തങ്ങളുടേതാണെന്ന് വകുപ്പ് നേരത്തേ അറിയിച്ചത് അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാറിെൻറ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2009ലെ എ.ജി റിപ്പോര്‍ട്ടും 2013ലെ വിജിലന്‍സ് റിപ്പോര്‍ട്ടും ഭൂമി സര്ക്കാറിേൻറതാണെന്ന് തെളിയിക്കുന്നതായിരുന്നു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ കൂട്ടുനിന്നെന്നായിരുന്നു ഉമ്മൻ ചാണ്ടിക്കും മുൻ ചീഫ്സെക്രട്ടറി ഇ.കെ. ഭരത് ഭൂഷനെതിരെയും ഉയർന്ന ആരോപണം. അഴുക്കുചാല്‍ മാറ്റാന്‍ ഉത്തരവിട്ടത് പ്രതികളിലൊരാളായ എക്സിക്യൂട്ടിവ് എൻജിനീയറായിരുന്നു. ഫ്ലാറ്റ് കമ്പനിയോട് 14.8 ലക്ഷം രൂപ കെട്ടിവെക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഉത്തരവ് അന്നത്തെ ജല അതോറിറ്റി എം.ഡി തടഞ്ഞെങ്കിലും വഴിവിട്ട നീക്കങ്ങളിലൂടെ ഉന്നതതല സഹായം തേടി ഫ്ലാറ്റ്കമ്പനി ലക്ഷ്യത്തിലെത്തുകയായിരുെന്നന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. എക്സിക്യൂട്ടിവ് എൻജിനീയര്‍ ഉത്തരവ് തടഞ്ഞപ്പോള്‍ കമ്പനി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ സമീപിച്ചു. ആ പരാതിയിന്മേല് ഉമ്മൻ ചാണ്ടി തീരുമാനം വൈകിപ്പിച്ചു. തുടര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണമെന്ന വിധി കമ്പനി കോടതിയില്‍നിന്ന് സമ്പാദിച്ചു. അങ്ങനെ മുഖ്യമന്ത്രി വിഷയം ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷന് കൈമാറിയെന്നും കമ്പനിക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടു എന്നുമായിരുന്നു ആരോപണം. പാറ്റൂര്‍ ഭൂമിക്കേസ് ഭാവനാസൃഷ്ടിയാണെന്ന ഹൈകോടതി വിമര്‍ശനം സർക്കാറിന് തിരിച്ചടിയാണ്.
ടൈറ്റാനിയം, സോളാർ കേസുകളെന്ന പോലെ പാറ്റൂർ ഭൂമി ഇടപാട് കേസിലും ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കാമെന്ന സർക്കാർ പ്രതീക്ഷക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റത്. കേസെടുത്തത് നിയമത്തിെൻറ അജ്ഞത മൂലമാണെന്ന കോടതിയുടെ നിരീക്ഷണവും വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെയുള്ള വിമർശനവും സർക്കാറിന് നാണക്കേടുണ്ടാക്കുന്നതാണ്.
ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഹൈകോടതി
കൊച്ചി: പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഗൂഢാലോചന നടത്തി പൈപ്പ്ലൈന് മാറ്റിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. പൈപ്പ്ലൈന് പോവുന്നത് കമ്പനിയുടെ ഭൂമിയിലൂടെയാണെന്നും അതേസമയം കമ്പനി കുറച്ച് പുറമ്പോക്ക് ഭൂമി കൈയേറിയെന്നുമാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിലെ പരാമർശങ്ങൾ കെട്ടിച്ചമച്ചതാണെന്ന ആരോപണം വിജിലന്‍സിനോ കേസിലെ കക്ഷിയായ മുൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് ആരുമായും കൂടിയാലോചിക്കേണ്ടതില്ല. ചീഫ് സെക്രട്ടറിയെടുത്ത തീരുമാനങ്ങള്‍ അദ്ദേഹത്തിെൻറ ഉത്തരവാദിത്തത്തിെൻറ ഭാഗം മാത്രമാണ്.
തർക്കസ്ഥലം വാട്ടർ അതോറിറ്റിയുടെ കൈവശമുള്ളതാണെന്ന് കണ്ടെത്തിയാൽപോലും പ്രതികളുടെ നടപടി അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം എഫ്.െഎ.ആറിൽ പ്രകടമല്ല. വരികൾക്കിടയിൽ വായിച്ച പൊലീസ് ഉേദ്യാഗസ്ഥെൻറ താൽപര്യപ്രകാരമുള്ള കേസ് മാത്രമാണിതെന്ന് വിലയിരുത്തിയ കോടതി തുടർന്ന് എല്ലാ പ്രതികൾക്കും ബാധകമായ വിധത്തിൽ എഫ്.െഎ.ആർ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
