പാറ്റൂർ ഭൂമിതട്ടിപ്പ് കേസ്; വി.എസിെൻറ ഹരജി ജൂലൈ രണ്ടിന് പരിഗണിക്കും
text_fieldsകൊച്ചി: പാറ്റൂർ ഭൂമിതട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന പരാതി തള്ളിയതിനെതിരെ ഭ രണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നൽകിയ ഹരജി ഹൈകോടതി ജൂലൈ രണ്ടിന ് പരിഗണിക്കാൻ മാറ്റി.
ഭൂമിതട്ടിപ്പിൽ അന്വേഷണമാവശ്യപ്പെട്ട് 2015ൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ പരാതി തള്ളിയത് ചോദ്യംചെയ്താണ് വി.എസിെൻറ ഹരജി. വിജിലൻസിനും പരാതി നൽകിയിരുന്നു.
എന്നാൽ, ഈ പരാതികൾ പരിഗണിക്കാതെ വിജിലൻസ് സ്വമേധയാ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2018 ഫെബ്രുവരിയിൽ എഫ്.െഎ.ആർ റദ്ദാക്കി ഹൈകോടതി വിധി വന്നതിനെത്തുടർന്ന് വി.എസിെൻറ പരാതി വിജിലൻസ് കോടതി തള്ളി. പരാതി തള്ളിയ വിജിലൻസ് കോടതി നടപടി നിലനിൽക്കുന്നതല്ലെന്നാണ് വി.എസിെൻറ വാദം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ, കേരള വാട്ടർ അതോറിറ്റി മുൻ എം.ഡി അശോക്കുമാർ സിങ്, റവന്യൂ അഡീ. സെക്രട്ടറി ടി.വി. വിജയകുമാർ, ആവൃതി മാൾ മാനേജ്മെൻറ് കമ്പനി, എം.ഡി ജയേഷ് സോനാജി, ആർടെക് റിയൽട്ടേഴ്സ് എം.ഡി ടി.എസ്. അശോക് എന്നിവരാണ് ഹരജിയിലെ എതിർകക്ഷികൾ.
