പാറ്റൂർ കേസ്: സര്‍ക്കാര്‍ മനഃപൂർവം തോറ്റുകൊടുെത്തന്ന് ആരോപണം
text_fieldsതിരുവനന്തപുരം: പാറ്റൂർ കേസ് സര്‍ക്കാര്‍ മനഃപൂർവം തോറ്റുകൊടുെത്തന്ന് ആരോപണം. ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്ത പൊതുപ്രവര്ത്തകന് ജോയ് കൈതാരമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. അഡ്വക്കറ്റ് ജനറല്‍ നല്കിയ നിയമോപദേശ പ്രകാരമാണ് ഹൈകോടതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിെൻറ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്തേണ്ട ചുമതല അഡ്വക്കറ്റ് ജനറലിലും സർക്കാർ അഭിഭാഷകനുമാണ്. അതിലവർ വീഴ്ചവരുത്തിയെന്നാണ് ഇതു സംബന്ധിച്ച് ലോകായുക്തയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാവുന്നത്.
നിയമോപദേശം ലഭിച്ചതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനു പകരം ജേക്കബ് തോമസിലേക്കാണ് കാര്യങ്ങള്‍ പോയത്. അദ്ദേഹം നിർവഹണ ഉദ്യോഗസ്ഥന് മാത്രമായിരുന്നു. അദ്ദേഹത്തിെൻറ നിഗമനം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാറിെൻറ അഭിഭാഷകരാണ്. ഇക്കാര്യങ്ങൾ നിർവഹിക്കേണ്ടത് അഡ്വക്കറ്റ് ജനറലിെൻറ ഓഫിസാണ്. ഉമ്മൻ ചാണ്ടിയുള്‍പ്പെടെ ഉന്നതരായ ആളുകളെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികളുമായി മുന്നോട്ട് പോവുന്ന കാര്യത്തിൽ, കോടതിയെ അതു ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. -ജോയ് കൈതാരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
