Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറ്റൂർ: കേസന്വേഷണ...

പാറ്റൂർ: കേസന്വേഷണ പുരോഗതി രണ്ടാഴ്​ചക്കകം അറിയിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
പാറ്റൂർ: കേസന്വേഷണ പുരോഗതി രണ്ടാഴ്​ചക്കകം അറിയിക്കണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: പാറ്റൂരിലെ സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസി​​​െൻറ തൽസ്​ഥിതി അറിയിക്കണമെന്ന്​ ഹൈകോടതി. അന്വേഷണത്തി​​​െൻറ പുരോഗതി റിപ്പോർട്ട്​ രണ്ടാഴ്​ചക്കകം സമർപ്പിക്കണമെന്നാണ്​ സിംഗിൾ ബെഞ്ച്​ ഉത്തരവ്​. കേസ്​ പരിഗണിക്ക​െവ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതടക്കമുള്ള കാര്യങ്ങളിൽ കോടതി വാക്കാൽ വിമർശമുന്നയിച്ചു. തനിക്കെതിരായ പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഉൾപ്പെടെ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റാൻ സ്വകാര്യ നിർമാതാക്കളെ വാട്ടർ അതോറിറ്റിയുടെ 2008, 2014 കാലഘട്ടങ്ങളിലെ സെക്രട്ടറിമാർ സഹായിച്ചെന്നും ചീഫ്​ സെ​ക്രട്ടറിയായിരുന്ന ഭരത്​ഭൂഷൺ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എന്നിവരുടെ അനുവാദം ഇതിനുണ്ടായിരുന്നെന്നുമാണ്​ കേസ്​. ഇതിലൂടെ സർക്കാർ ഭൂമി നഷ്​ടപ്പെടുത്തുകയും സ്വകാര്യ നിർമാതാവിന്​ വലിയ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്​തുവെന്നും ആരോപിക്കുന്നു. വാട്ടർ അതോറിറ്റി സെക്രട്ടറിമാരെ ഒന്നും രണ്ടും ഭരത്​ഭൂഷണെ മൂന്നും ഉമ്മൻ ചാണ്ടിയെ നാലും സ്വകാര്യ നിർമാതാക്കളെ അഞ്ചും പ്രതികളാക്കിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കു​ന്നുവെന്ന്​ സർക്കാർ അവകാശപ്പെടു​േമ്പാഴും എന്തിനാണ്​ കേസി​​​െൻറ പാതിവഴിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും കോടതി ചോദിച്ചു. ഇൗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലല്ല മാറ്റമെന്നും പല ഉദ്യോഗസ്ഥ​​രെയും മാറ്റിയ കൂട്ടത്തിൽ അദ്ദേഹത്തിനും മാറ്റമുണ്ടായതാണെന്നും സർക്കാർ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newspattoor case
News Summary - pattoor case kerala high court kerala news
Next Story