Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ട്ട​യ മി​ഷ​ൻ...

പ​ട്ട​യ മി​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; സം​സ്ഥാ​ന​ത്ത്​ അ​ഞ്ചു​ത​ല​ത്തി​ല്‍ ദൗ​ത്യ​സം​ഘ​ങ്ങ​ള്‍

text_fields
bookmark_border
പ​ട്ട​യ മി​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; സം​സ്ഥാ​ന​ത്ത്​   അ​ഞ്ചു​ത​ല​ത്തി​ല്‍ ദൗ​ത്യ​സം​ഘ​ങ്ങ​ള്‍
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത​​ദി​​വ​​സം പ്ര​​വ​​ര്‍ത്ത​​നം തു​​ട​​ങ്ങു​​ന്ന പ​​ട്ട​​യ മി​​ഷ​​നി​​ല്‍ അ​​ഞ്ചു​​ത​​ല ദൗ​​ത്യ​​സം​​ഘ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കും. വി​​ല്ലേ​​ജ്​​​ത​​ല ജ​​ന​​കീ​​യ സ​​മി​​തി​​ക​​ള്‍ക്ക്​ നി​​ര്‍ണാ​​യ​​ക പ​​ങ്കു​​മു​​ണ്ടാ​​കും. ഭൂ​​മി​​ക്ക്​ പ​​ട്ട​​യ​​ങ്ങ​​ള്‍ ല​​ഭി​​ക്കാ​​ത്ത​​വ​​രെ​​യും ഇ​​തു​​വ​​രെ നി​​യ​​മ​​സാ​​ധു​​ത ല​​ഭി​​ക്കാ​​ത്ത കീ​​റാ​​മു​​ട്ടി പ​​ട്ട​​യ​​ങ്ങ​​ള്‍ കൈ​​വ​​ശ​​മു​​ള്ള​​വ​​രെ​​യും ക​​ണ്ടെ​​ത്തി സ​​ര്‍ക്കാ​​റി​​നെ അ​​റി​​യി​​ക്കേ​​ണ്ട സു​​പ്ര​​ധാ​​ന ചു​​മ​​ത​​ല വി​​ല്ലേ​​ജ്​​​ത​​ല സ​​മി​​തി​​ക​​ള്‍ക്കാ​​യി​​രി​​ക്കും.

പ​​ട്ട​​യ മി​​ഷ​​നി​​ലെ അ​​ഞ്ചു​​ത​​ല സ​​മി​​തി​​ക​​ളി​​ല്‍ അ​​ടി​​സ്ഥാ​​ന ഘ​​ട​​ക​​വും വി​​ല്ലേ​​ജ്ത​​ല സ​​മി​​തി​​ക​​ളാ​​കും. വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ര്‍ ക​​ണ്‍വീ​​ന​​റാ​​യി എം.​​എ​​ല്‍.​​എ അ​​ല്ലെ​​ങ്കി​​ല്‍ എം.​​എ​​ൽ.​​എ​​യു​​ടെ പ്ര​​തി​​നി​​ധി, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​ന്‍, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന അം​​ഗം, അം​​ഗീ​​കൃ​​ത രാ​​ഷ്ട്രീ​​യ ക​​ക്ഷി പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ ഉ​​ള്‍ക്കൊ​​ള്ളു​​ന്ന​​താ​​ണ് വി​​ല്ലേ​​ജ്​​​ത​​ല സ​​മി​​തി. അ​​ര്‍ഹ​​രാ​​യ ഒ​​രാ​​ള്‍പോ​​ലും പ്ര​​ദേ​​ശ​​ത്ത് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കേ​​ണ്ട ചു​​മ​​ത​​ല​​യും വി​​ല്ലേ​​ജ്ത​​ല സ​​മി​​തി​​യു​​ടേ​​താ​​കും. തൊ​​ട്ടു​​മു​​ക​​ളി​​ല്‍ ത​​ഹ​​സി​​ല്‍ദാ​​ര്‍ അ​​ധ്യ​​ക്ഷ​​നാ​​യ താ​​ലൂ​​ക്കു​​ത​​ല ദൗ​​ത്യ​​സം​​ഘ​​വു​​മു​​ണ്ടാ​​കും. വി​​ല്ലേ​​ജ്​​​ത​​ല ജ​​ന​​കീ​​യ സ​​മി​​തി​​ക​​ളു​​ടെ ശി​​പാ​​ര്‍ശ പ​​രി​​ശോ​​ധി​​ച്ച് സാ​​ങ്കേ​​തി​​ക-​​നി​​യ​​മ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കേ​​ണ്ട​​ത് താ​​ലൂ​​ക്കു​​ത​​ല സ​​മി​​തി​​യു​​ടെ ചു​​മ​​ത​​ല​​യാ​​കും. പ​​ട്ട​​യ​​വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​തു​​ത​​ല​​ത്തി​​ലേ​​ക്കാ​​ണ്​ അ​​പേ​​ക്ഷ​​ക​​ള്‍ അ​​യ​​ക്കേ​​ണ്ട​​തെ​​ന്നും താ​​ലൂ​​ക്കു​​ത​​ല സ​​മി​​തി​​യാ​​ണ് തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത്.

ക​​ല​​ക്ട​​ര്‍ ത​​ല​​ത്തി​​ല്‍ പ​​ട്ട​​യം ന​​ല്‍കേ​​ണ്ട​​താ​​ണോ അ​​തോ സം​​സ്ഥാ​​ന​​ത​​ല സ​​മി​​തി​​ക്ക്​ കൈ​​മാ​​റേ​​ണ്ട​​താ​​ണോ എ​​ന്ന​​ത​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ല്‍ താ​​ലൂ​​ക്കു​​ത​​ല സ​​മി​​തി​​യാ​​ണ്​ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക. ക​​ല​​ക്ട​​ര്‍ ചെ​​യ​​ര്‍മാ​​നാ​​യി ജി​​ല്ല​​ത​​ല ദൗ​​ത്യ​​സം​​ഘ​​വും പ്ര​​വ​​ര്‍ത്തി​​ക്കും. ഡെ​​പ്യൂ​​ട്ടി ക​​ല​​ക്ട​​ര്‍, സ​​ബ് ക​​ല​​ക്ട​​ര്‍, ആ​​ർ.​​ഡി.​​ഒ, വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​മി​​തി​​യി​​ലു​​ണ്ടാ​​കും. സം​​സ്ഥാ​​ന​​ത​​ല ദൗ​​ത്യ​​സം​​ഘ​​ത്തി​​ന് ലാ​​ന്‍ഡ് റ​​വ​​ന്യൂ ക​​മീ​​ഷ​​ണ​​ര്‍ നേ​​തൃ​​ത്വം വ​​ഹി​​ക്കും.

ജോ​​യ​​ന്‍റ്​ ക​​മീ​​ഷ​​ണ​​ര്‍ക്കാ​​കും പ​​ട്ട​​യ​​മി​​ഷ​​ന്റെ ചു​​മ​​ത​​ല. സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ള്‍ ഈ ​​സ​​മി​​തി​​യാ​​കും പ​​രി​​ഗ​​ണി​​ക്കു​​ക. എ​​ല്ലാ മാ​​സ​​വും യോ​​ഗം ചേ​​ര്‍ന്ന് അ​​വ​​ലോ​​ക​​നം ന​​ട​​ത്തും. മ​​ന്ത്രി​​സ​​ഭ​​യു​​ടെ പ​​രി​​ഗ​​ണ​​ന​​ക്ക്​ അ​​യ​​ക്കേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ചെ​​യ്യേ​​ണ്ട​​തും സ​​മി​​തി​​യു​​ടെ ചു​​മ​​ത​​ല​​യാ​​കും. ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന ത​​ല​​ത്തി​​ല്‍ സം​​സ്ഥാ​​ന​​ത​​ല നി​​രീ​​ക്ഷ​​ണ സ​​മി​​തി പ്ര​​വ​​ര്‍ത്തി​​ക്കും.

റ​​വ​​ന്യൂ അ​​ഡീ​​ഷ​​ന​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി അ​​ധ്യ​​ക്ഷ​​നാ​​കു​​ന്ന സ​​മി​​തി​​യി​​ല്‍ വ​​നം, പൊ​​തു​​മ​​രാ​​മ​​ത്ത്, ഗ​​താ​​ഗ​​തം, ജ​​ല​​വി​​ഭ​​വം, വൈ​​ദ്യു​​തി തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളു​​ടെ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ അം​​ഗ​​ങ്ങ​​ളാ​​യി​​രി​​ക്കും. സം​​സ്ഥാ​​ന-​​ജി​​ല്ല-​​താ​​ലൂ​​ക്കു​​ത​​ല ദൗ​​ത്യ​​സം​​ഘ​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​നം നി​​രീ​​ക്ഷി​​ക്കു​​ന്ന​​തും നി​​രീ​​ക്ഷ​​ണ സ​​മി​​തി​​ക​​ളാ​​കും.

അ​​ര്‍ഹ​​രാ​​യ എ​​ല്ലാ​​വ​​ര്‍ക്കും ഭൂ​​മി, എ​​ല്ലാ ഭൂ​​മി​​ക്കും രേ​​ഖ എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ്​ റ​​വ​​ന്യൂ വ​​കു​​പ്പ്​ പ​​ട്ട​​യ മി​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഏ​​പ്രി​​ൽ 25ന് ​​ഔ​​പ​​ചാ​​രി​​ക ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തു​​മെ​​ന്ന്​ റ​​വ​​ന്യൂ മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ലാ​​ന്‍ഡ് ബോ​​ര്‍ഡു​​ക​​ളി​​ലാ​​യി നി​​ല​​വി​​ലു​​ള്ള 1342 കേ​​സു​​ക​​ളാ​​ണ് തീ​​ർ​​പ്പാ​​ക്കേ​​ണ്ട​​ത്. കേ​​സു​​ക​​ള്‍ തീ​​രു​​ന്ന​​തോ​​ടെ 23,000 ഏ​​ക്ക​​ര്‍ ഏ​​റ്റെ​​ടു​​ത്ത് ഭൂ​​ര​​ഹി​​ത​​ര്‍ക്ക് വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​കും. കേ​​ര​​ള​​ത്തി​​ല്‍ 1200ഓ​​ളം കോ​​ള​​നി​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന 18,000 ല​​ധി​​കം കു​​ടും​​ബ​​ങ്ങ​​ള്‍ക്ക് പ​​ട്ട​​യം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pattayam mission
News Summary - Pattayam mission comes true; fifth level of missions in state
Next Story