മണിക്കൂറിനകം പത്ത് ടി.വി സംഘടിപ്പിച്ച് പട്ടണക്കാട് ഗവ. ഹൈസ്കൂൾ
text_fieldsതുറവൂർ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി മണിക്കൂറിനുള്ളിൽ പത്ത് എൽ.ഇ.ഡി ടി.വി സംഘടിപ്പിച്ച് പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച് എസ്. സ്മാർട്ട് ഫോണോ ടി.വിയോ ഇല്ലാത്ത നിർധന കുടുംബങ്ങളിൽപ്പെട്ട കുട്ടികളെ സഹായിക്കാനാണ് പി.ടി.എ പ്രസിഡൻറ് എ.എസ്. രാജേഷിെൻറ നേതൃത്വത്തിൽ രംഗത്തിറങ്ങിയത്.
അധ്യാപകരുടെയും പി.ടി.എ പ്രവർത്തകരുടെയും ശ്രമഫലമായി കൂടുതൽ പേർ ടി.വി നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പൂർവ വിദ്യാർഥികൾ ഉൾെപ്പടെ നിരവധിപേരാണ് സഹായവുമായി എത്തിയത്.
സ്കൂൾ പ്രധാന അധ്യാപകൻ രവി കൃഷ്ണൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജയ, വി.എച്ച്.സി പ്രിൻസിപ്പൽ രാധ, പി.ടി.എ പ്രസിഡൻറ് എ.എസ്. രാജേഷ്, എസ്.എം.സി ചെയർമാൻ പി.പി. പ്രസാദ് തുടങ്ങിയവരാണ് പ്രവർത്തനത്തിന് േനതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
