കൺവെൻഷൻ വേദിയെ മാപ്പിളപ്പാട്ടിലൂടെ കൈയ്യിലെടുത്ത് റിയാസ് മുക്കോളിയുടെ ഭാര്യ ദിൽന -VIDEO
text_fieldsപട്ടാമ്പി: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പാട്ടുപാടി വേദി കൈയ്യടക്കിയ നിരവധിയാളുകളുണ്ട്. മുൻ മന്ത്രി പി.ജെ. ജോസഫ് മുതൽ ആലത്തൂർ എം.പി രമ്യ ഹരിദാസ് വരെ പാട്ടുംപാടി തെരഞ്ഞെടുപ്പ് ഗോദയിൽ ജയിച്ചുകയറിയവരാണ്.
എന്നാൽ ഇക്കുറി സ്വന്തം ഭർത്താവിന് വേണ്ടി പ്രചാരണ വേദിയിൽ പാട്ടുപാടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളിയുടെ ഭാര്യ ദിൽന. പാട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥനാർഥിയാണ് റിയാസ് മുക്കോളി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് മാപ്പിളപ്പാട്ട് പാടിയാണ് ദിൽന താരമായത്.
ദിൽനയുടെ ആലപനം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലാണ് പട്ടാമ്പി മണ്ഡലത്തിലെ സ്ഥാനാർഥിയായി റിയാസ് എത്തിയത്. നേരത്തെ തവനുർ മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു. സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ മുഹമ്മദ് മുഹ്സിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.