ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ യു.സി ബാലകൃഷ്ണൻ അന്തരിച്ചു
text_fieldsകോഴിക്കോട് : ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ യു.സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് പേരാമ്പ്രയിൽ.
ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട് സീനിയർ ന്യൂസ് എഡിറ്ററായിരിക്കെ 2012 നവംബർ 30 ന് വിരമിച്ചു. സി.പി.എം ദേശാഭിമാനി തൃശൂർ യൂനിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ടിയന്തരാവസ്ഥകാലത്ത് സി.കെ.ജി സ്‌മാരക ഗവ. കോളജ് എൻ.എസ്.എസ് ക്യാമ്പിൽനിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഢിപ്പിച്ചു.
കേരള പത്രപ്രവർത്തക യൂനിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പേരാമ്പ്ര പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മി അമ്മയുടെയും മകനാണ്.
ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ, ഇഷിത (അബുദാബി). മരുമകൻ: അനുജിത്ത് (അബുദാബി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

